അക്കൗണ്ട് നീക്കൽ: ട്വിറ്റർ മന്ത്രിയുമായി ചർച്ച നടത്തും
text_fieldsന്യൂഡൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുവെന്ന് കാണിച്ച് കേന്ദ്രസർക്കാർ 1,178 അക്കൗണ്ടുകൾ റദ്ദാക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര െഎ.ടി മന്ത്രിയുമായി വിഷയം ചർച്ചചെയ്യുമെന്ന് 'ട്വിറ്റർ' അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ പ്രധാന പരിഗണനയാണെന്നും കമ്പനി അറിയിച്ചു.
നിർദേശം അവഗണിക്കുന്നത് ജയിൽ ശിക്ഷവരെ ലഭിക്കാൻ കാരണമാകുമെന്ന് കേന്ദ്രം മുമ്പും 'ട്വിറ്ററി'നെ അറിയിച്ചിട്ടുണ്ട്. 'ട്വിറ്ററി'െൻറ (ഇന്ത്യ, ദക്ഷിണേഷ്യ) പൊതുനയ വിഭാഗം ഡയറക്ടർ മഹിമ കൗൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ, രാജിക്ക് പുതിയ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് കമ്പനി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.