Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപ്രീപെയ്​ഡ്​ നിരക്കുകൾ...

പ്രീപെയ്​ഡ്​ നിരക്കുകൾ കുത്തനെ കൂട്ടി ജിയോയും; പ്ലാനുകളുടെ താരിഫ് ഇങ്ങനെ

text_fields
bookmark_border
jio
cancel

ന്യൂഡൽഹി: എ​യ​ർ​ടെ​ല്ലി​നും വോഡഫോൺ ഐ​ഡി​യ​ക്കും (വി) പി​ന്നാ​ലെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഓ​പ​റേ​റ്റ​റാ​യ റി​ല​യ​ൻ​സ്​ ജി​യോ​യും നി​ര​ക്ക്​ കൂ​ട്ടു​ന്നു. 19.6 മു​ത​ൽ 21.3 ശ​ത​മാ​നം വ​രെ​യാ​ണ്​ വ​ർ​ധ​ന. പു​തി​യ നി​ര​ക്ക്​ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​രും.

ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ഡേ​റ്റ നി​ര​ക്കി​ൽ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​മാ​ണ്​ ക​മ്പ​നി വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​തെ​ന്നും നി​ര​ക്കു​വ​ർ​ധ​ന​യി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ത​ന്നെ​യാ​ണ്​ നേ​ട്ട​മെ​ന്നും റി​ല​യ​ൻ​സ്​ ജി​യോ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​യ​ർ​ടെ​ല്ലും വോഡഫോൺ ഐ​ഡി​യ​യും 20-25 ശ​ത​മാ​നം നി​ര​ക്ക​ു​വ​ർ​ധ​ന​യാ​ണ്​ പ്രീ​പെ​യ്​​ഡ്​ പ്ലാ​നു​ക​ളി​ൽ വ​രു​ത്തി​യ​ത്.

75 രൂപയുടെ പ്ലാനിന്​ ഇനിമുതൽ 91 രൂപ നൽകേണ്ടി വരും. 20 ശതമാനമാണ്​ നിരക്കുവർധന. ഉപയോക്താക്കള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനിന്​ 129 രൂപക്ക് (28 ദിവസം കാലാവധി)​ പകരം ഇനി 155 രൂപ മുടക്കേണ്ടി വരും. 155 രൂപ പ്ലാന്‍ 28 ദിവസത്തേക്ക് രണ്ട്​ ജി.ബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും 300 എസ്.എം.എസും വാഗ്ദാനം ചെയ്യുന്നു.

149 രൂപയുടെ പ്ലാനിന് (24 ദിവസം കാലാവധി)​​ 179 രൂപയും 199 രൂപയു പ്ലാനിന് (28 ദിവസം കാലാവധി)​​ 239 രൂപയുമാണ്​ ഇനി ഈടാക്കുക. 179 രൂപയുടെ പ്ലാന്‍ പ്രതിദിനം ഒരു ജി.ബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്.എം.എസ് ആനുകൂല്യമായി ലഭിക്കും. 239 രൂപയുടെ പ്ലാന്‍ 179 രൂപയു​െട പ്ലാനിന്​ തുല്യമാണ് എന്നാൽ പ്രതിദിനം 1.5 ജി.ബി ഡേറ്റയുണ്ടാകും.

ജനപ്രിയമായ 249 രൂപയുടെ (28 ദിവസം കാലാവധി)​ പ്ലാനിന്‍റെ വില 299 രൂപയാക്കിയാണ്​ ഉയർത്തിയത്​. പ്രതിദിനം രണ്ട്​ ജി.ബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്.എം.എസുമാണ്​ പ്ലാനിന്‍റെ വാഗ്ദാനം.


329 രൂപയുടെ ജനപ്രിയ പ്ലാനിന്​ (84 ദിവസം കാലാവധി)​ ഇനി 395 രൂപ മുടക്കണം. ആറ്​ ജി.ബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്.എം.എസും ലഭിക്കും.

399 രൂപയുടെ പ്ലാനിന്​ 479 രൂപയും 1299 രൂപയുടെ പ്ലാനിന്​ 1599 രൂപയും 2399 രൂപയുടെ പ്ലാനിന്​ 2879 രൂപയുമാണ്​ ഇനി നൽകേണ്ടി വരിക. ഡേറ്റ ടോപ്​അപ്​ പ്ലാനുകൾക്കും ചിലവേറുന്നുണ്ട്​. ആറ്​ ജി.ബിക്ക്​ 61 രൂപ (പഴയ നിരക്ക്​ 51), 12 ജ.ബിക്ക്​ 121 രൂപ (101 രൂപ), 50 ജി.ബിക്ക്​ 301 രൂപ (251 രൂപ) എന്നിങ്ങനെയാണ്​ പുതിയ നിരക്ക്​.

നവംബർ 26 മുതലാണ് എയർടെൽ​ മൊബൈൽ താരീഫിൽ 20 മുതൽ 25 ശതമാനം വർധന വരുത്തിയത്​. വി 25 ശതമാനത്തി​നടുത്താണ്​ താരീഫ്​ വർധിപ്പിച്ചത്​. നവംബർ 25 മുതൽ ഇത്​ നിലവിൽ വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jioBharti Airtelvodafone ideaPrepaid Plans
News Summary - After Airtel, Vodafone Idea Jio Raises Prepaid Rates By Up To 20%
Next Story