Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപുതിയ സ്വകാര്യതാ നയം...

പുതിയ സ്വകാര്യതാ നയം നടപ്പിൽ വരുത്തിയാൽ 28 ശതമാനം ഉപയോക്താക്കളും വാട്സ്ആപ്പ് വിടുമെന്ന് പഠനം

text_fields
bookmark_border
പുതിയ സ്വകാര്യതാ നയം നടപ്പിൽ വരുത്തിയാൽ 28 ശതമാനം ഉപയോക്താക്കളും വാട്സ്ആപ്പ് വിടുമെന്ന് പഠനം
cancel

പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങൾ പരസ്യപ്പെടുത്തിയതിന്​ പിന്നാലെ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പിന്​​ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. വാട്​സ്ആപ്പ്​​ പണി തരുമെന്ന്​ കണ്ട്​ ഉപയോക്താക്കളിൽ നല്ലൊരു ഭാഗവും സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ചേക്കേറാൻ ശ്രമം ആരംഭിച്ചിരുന്നു.

ഏറ്റവും പുതിയ സർവേ പ്രകാരം വാട്​സ്ആപ്പ്​​ അവരുടെ പുതിയ സ്വകാര്യതാ നയം നടപ്പിൽ വരുത്തുന്ന മുറക്ക്​ 29 ശതമാനം ഉപയോക്താക്കൾ ആപ്പ്​ ഉപേക്ഷിക്കുമെന്ന്​ അഭിപ്രായപ്പെട്ടു. 79 ശതമാനം ആളുകൾ ആപ്പ്​ ഉപയോഗിക്കുന്ന കാര്യത്തിൽ പുനർവിചിന്തനത്തിന്​ ശ്രമിക്കുന്നതായി അഭിപ്രായപ്പെട്ടിരിക്കുകയാണ്​.

ഗുഡ്​ഗാവ്​ ​േ​കന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന സൈബർ മീഡിയ റിസർച്ചാണ്​ പഠനം നടത്തിയത്​. 49 ശതമാനം ഉപയോക്താക്കൾ വാട്​സ്ആപ്പിന്‍റെ പ്രവർത്തിയിൽ കുപിതരാണെന്നും 45 ശതമാനം പേർ വാട്​സ്ആപ്പിനെ ഇനി വിശ്വസിക്കില്ലെന്നും 35 ശതമാനം ആളുകൾ വാട്​സ്ആപ്പ്​​​ തങ്ങളുടെ വിശ്വാസം നഷ്​ടപ്പെടുത്തിയെന്നും അഭിപ്രായപ്പെട്ടതായി സർവേയിൽ പറയുന്നു. 10 ശതമാനം ആളുകൾ മാത്രമാണ്​ വാട്​സ്ആപ്പിന്‍റെ പുതിയ നയങ്ങളെ പറ്റി പ്രതികരിക്കാതിരുന്നത്​.

സിഗ്​നലിനെയല്ല മറിച്ച്​ ടെലഗ്രാമി​ലേക്ക്​ ചേക്കേറാനാണ്​ കൂടുതൽ ഉപയോക്താക്കളും താൽപര്യപ്പെടുന്നതെന്നും സർവേയിൽ കണ്ടെത്തി. 41 ശതമാനം ആളുകൾ ടെലഗ്രാം തെരഞ്ഞെടുത്തപ്പോൾ സ്വകാര്യതക്ക്​ പ്രാധാന്യം കൊടുത്ത്​ ഒരുക്കിയ സിഗ്​നൽ തെരഞ്ഞെടുത്തിരിക്കുന്നത്​ 35 ശതമാനം പേരാണ്​.

ഉപയോക്​താക്കൾ ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ പുതിയ ആയുധവുമായി ​ വാട്​സ്​ആപ്പ്​ രംഗത്തെത്തിയിരുന്നു. വാട്ട്‌സ്ആപ്പ് വെബിലും ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനിലും അക്കൗണ്ട്​ ലിങ്കുചെയ്യുന്നതിന് ഇനിമുതൽ​ മറ്റൊരു സുരക്ഷാ ലെയർ കൂടി ചേർക്കുമെന്നാണ്​ കമ്പനിയുടെ വാഗ്​ദാനം.

അതായത്​, വരും ആഴ്​ച്ചകളിൽ അപ്​ഡേറ്റിലുടെ പുതിയ സുരക്ഷാ ഫീച്ചർ ലഭിക്കുന്നതോടെ, ഉപയോക്താക്കൾക്ക്​​ അവരുടെ കമ്പ്യൂട്ടറിലേക്ക് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ലിങ്കുചെയ്യുന്നതിനായി ഫിംഗർപ്രിൻറ്​ അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിക്കേണ്ടി വന്നേക്കും. നിങ്ങളുടെ സാന്നിധ്യമില്ലാതെ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് കമ്പ്യൂട്ടറിലേക്ക് ലിങ്കുചെയ്യുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയെന്നതാണ് ഇൗ അധിക സുരക്ഷയുടെ ലക്ഷ്യമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.

സ്വകാര്യത പ്രശ്‌നങ്ങൾക്ക് തിരിച്ചടി നേരിടുന്ന സമയത്താണ് ഈ നടപടി സ്വീകരിച്ചത് എന്നത്​ ശ്രദ്ധേയമാണ്. ഫേസ്​ ​െഎഡിയും വിരലടയാള ഒതൻറിക്കേഷനും ഉപയോക്താവി​െൻറ മൊബൈൽ ഫോണിൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹാൻഡ്‌സെറ്റി​െൻറ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ വാട്ട്‌സ്ആപ്പിന് ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും അവർ ഉറപ്പുനൽകുന്നു.

ഇനിമുതൽ വാട്ട്‌സ്ആപ്പ് അക്കൗണ്ടുമായി വാട്ട്‌സ്ആപ്പ് വെബ് അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷൻ ലിങ്കുചെയ്യുന്നതിന്, ഫോണിൽ ഫേസ്​ ​െഎഡി അല്ലെങ്കിൽ ഫിംഗർപ്രിൻറ്​ അൺലോക്ക് ഉപയോഗിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും. ഈ ഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് ക്യുആർ കോഡ് സ്കാനർ ആക്സസ് ചെയ്യാൻ കഴിയും, അത് കമ്പ്യൂട്ടറുമായുള്ള ലിങ്കിങ്​ പ്രക്രിയ പൂർത്തിയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappWhatsApp privacy policytelegramSignal
News Summary - after implementation of new privacy policy 28 per cent users to leave WhatsApp survey
Next Story