ഷവോമിക്കും ഹ്വാവേയുടെ വിധിയോ..? ലിത്വാനിയക്ക് പിന്നാലെ ഷവോമി ഫോണുകൾ പരിശോധിച്ച് ജർമനിയും
text_fieldsചൈനീസ് കമ്പനികളുടെ ഫോണുകൾ കഴിയുന്നത്ര വേഗത്തിൽ ഉപേക്ഷിക്കാൻ യൂറോപ്യൻ രാജ്യമായ ലിത്വാനിയ ജനങ്ങളോട് ആഹ്വാനം ചെയ്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഷവോമി ഫോണുകളില്‍ പിന്‍വാതിലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലിത്വേനിയയിലെ സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
എന്നാലിപ്പോൾ ജര്‍മനിയുടെ സൈബര്‍ സുരക്ഷാ വിഭാഗമായ ബി.എസ്.ഐയും ഷവോമി ഫോണുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ലിത്വാനിയയിലെ സംഭവങ്ങൾ കാരണമാണ് ജര്‍മനിയും ചൈനീസ് കമ്പനിയുടെ ഫോണുകള്‍ വിശദമായി പരിശോധിക്കാനുള്ള നീക്കവുമായി എത്തിയത്. ജർമനിയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
അതേസമയം, ലിത്വാനിയയുടെ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി തങ്ങളുടെ ഫോണുകള്‍ പുറമേ നിന്നുള്ള വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാനുള്ള നീക്കത്തിലാണ് ഷവോമി. 2021െൻറ രണ്ടാം പാദത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ വിൽപ്പനക്കാരായി ഷവോമി മാറിയിരുന്നു. 12.7 ദശലക്ഷം യൂണിറ്റുകളാണ് യൂറോപ്പിലേക്ക് അവർ കയറ്റുമതി ചെയ്തത്. ആഗോളതലത്തിൽ സാംസങ്ങിനെയും ഷവോമിക്ക് മറികടക്കാനായിരുന്നു. എന്നാൽ, ജർമനിയുടെ നടപടിയിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.