പബ്ജി പോയാലെന്താ...! മോദിയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്നു 'ഫൗ-ജി'
text_fieldsപബ്ജി മൊബൈൽ എന്ന ജനപ്രിയ ഗെയിം അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന പബ്ജി ആരാധകർക്ക് ഞെട്ടലുണ്ടാക്കിയ നിരോധനത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞ് പുതിയ ഇന്ത്യക്കാരനായ പകരക്കാരനെയും പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഫൗ-ജി' (FAU-G) എന്നാണ് ഗെയിമിെൻറ പേര്.'ഫിയർലെസ് ആൻഡ് യുണൈറ്റഡ് - ഗാർഡ്സ്' എന്നാണ് ഫൗ-ജിയുടെ പൂർണ്ണരൂപം.
ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറാണ് ഫൗ-ജി സമൂഹ മാധ്യമങ്ങളിലൂടെ ലോഞ്ച് ചെയ്തത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ പദ്ധതിയെ പിന്തുണച്ച് കൊണ്ട് അഭിമാനത്തോടെ അവതരിപ്പിക്കുന്നു- മൾട്ടിപ്ലെയർ ആക്ഷൻ ഗെയിമായ ഫൗ-ജി. വിനോദത്തോടൊപ്പം നമ്മുടെ സൈനികരുടെ ജീവത്യാഗങ്ങളും ഗെയിം കളിക്കുന്നവർക്ക് പഠിക്കാം. ഗെയിമിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ 20 ശതമാനം 'ഭാരത്കെവീർ' ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും' അക്ഷയ് കുമാർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
പബ്ജി പോലെ തന്നെ മികച്ച ഗ്രാഫിക്സും ആനിമേഷനും വലിയ മാപ്പുമൊക്കെയായിട്ടായിരിക്കും ഫൗജി എത്തുകയെന്നാണ് സൂചന. ദക്ഷിണ കൊറിയൻ പിസി ഗെയിമായ പബ്ജിയുടെ മൊബൈൽ വേർഷനോളം മികവ് ഇന്ത്യയുടെ ഫൗജി-ക്കുണ്ടാവുമോ..? എന്ന് തന്നെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്ന സംശയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.