AI അല്ല AGI; പുതിയ ചുവടുമായി സുക്കർബർഗ്
text_fieldsസമൂഹ മാധ്യമമായ ത്രെഡിൽ കഴിഞ്ഞദിവസം മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗ് പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശമിപ്പോൾ വലിയ വാർത്തയായി മാറിയിരിക്കുകയാണ്. മനുഷ്യ ബുദ്ധിയെയും മറികടക്കുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) വികസിപ്പിക്കാൻ താനും തന്റെ കമ്പനിയും തയാറെടുക്കുന്നുവെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഇങ്ങനെ വികസിപ്പിക്കുന്ന എ.ജി.ഐ ഓപൺ സോഴ്സ് ചെയ്ത് ഉപയോക്താക്കൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ജനകീയ ചാറ്റ് ബോട്ട് ആയ ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളായ ഓപൺ എ ഐ ഉടമ സാം ആൾട്ട്മാനും എ.ജി.ഐ സ്വപ്നങ്ങൾ പങ്കുവെച്ചിരുന്നു. അഥവാ, ജനറേറ്റീവ് എ.ഐയിൽനിന്ന് ശാസ്ത്ര-സാങ്കേതിക ലോകം പുതിയതും വിപുലവുമായ മറ്റൊരു മേഖലയിലേക്ക് കടക്കുകയാണ്.
അതേസമയം, ഈ പ്രഖ്യാപനങ്ങളെക്കുറിച്ച ആശങ്കകളും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്. മനുഷ്യബുദ്ധിയെ മറികടക്കുന്ന സൂപ്പർ ഇന്റലിജൻസുകൾ മാനവരാശിയെ എവ്വിധമാണ് ബാധിക്കുകയെന്ന ചോദ്യമാണ് ഇതിൽ മുഖ്യം. ഈ ചോദ്യം അസ്ഥാനത്തല്ലെന്ന വാദം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.