ക്രിമിനലുകളെ ‘പൂട്ടാൻ’ എ.ഐ ക്രൈം അനലൈസർ
text_fieldsകൊച്ചി: കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ, എഫ്.ഐ.ആറുകൾ, ഇതുവരെ രാജ്യത്ത് നടപ്പാക്കിയ കുറ്റകൃത്യങ്ങൾ എന്നിവ ഉപയോഗിച്ച് കുറ്റവാളിയെ കണ്ടെത്താൻ സഹായിക്കുന്ന എ.ഐയെ ജെൻ എ.ഐ കോൺക്ലേവിൽ പരിചയപ്പെടാം. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ അന്വേഷണ ഏജൻസികളെ സഹായിക്കുന്ന ഐ.ബി.എം ക്രൈം അനലൈസർ എന്ന പ്ലാറ്റ്ഫോം പ്രാഥമിക ഘട്ടത്തിലാണുള്ളത്.
ഐ.ബി.എമ്മിന്റെ ക്ലൗഡ് അധിഷ്ഠിത സയന്റിഫിക്ക േഡറ്റ പ്ലാറ്റ്ഫോം വാട്സൺ എക്സാണ് ഇത് വികസിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളുടെ രീതി വെച്ച് കുറ്റവാളികളെ കണ്ടെത്താൻ എ.ഐ ടൂളുകൾക്ക് സാധിക്കുമെന്ന് വാട്സൺ എക്സ് ജീവനക്കാർ പറയുന്നു.
അന്വേഷണ ഏജൻസികൾക്കെല്ലാം സംവിധാനം പ്രയോജനപ്പെടുത്താനാവും വിധത്തിൽ ആശയം വൈകാതെ എ.ഐ ടൂളാക്കി മാറ്റാനുള്ള തയാറെടുപ്പിലാണിവർ. കുറ്റവാളികളുടെ അവ്യക്ത ചിത്രങ്ങൾ വ്യക്തതയുള്ളതാക്കാം. സി.സി.ടി.വി ചിത്രങ്ങൾ അടക്കം ഇത്തരത്തിൽ വ്യക്തമുള്ളതാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.