എ.ഐ, സൈബർ സുരക്ഷ ഫോറം കുവൈത്തിൽ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ആൻഡ് സൈബർ സെക്യൂരിറ്റി ജി.സി.സി ഫോറത്തിന് കുവൈത്തിൽ തുടക്കമായി. വിവിധ മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും സി.ഇ.ഒമാരും പങ്കെടുത്തു. എ.ഐ, സൈബർ സുരക്ഷ എന്നിവയുടെ വികസനത്തെ നേരിടൽ, വൈദഗ്ധ്യം കൈമാറ്റം തുടങ്ങിയവയുടെ പ്രോത്സാഹനമാണ് ഫോറം വഴി ലക്ഷ്യമിടുന്നതെന്ന് അമേരിക്കൻ ഇന്റർനാഷനൽ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മൈക്കൽ പിഷ്കോ പറഞ്ഞു.
കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയുമായി (സിട്രാ) സഹകരിച്ചു പ്രവർത്തിക്കുന്ന ഫോറത്തിൽ കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോറത്തിൽ 300 ലധികം പേർ പങ്കെടുക്കുമെന്നും എ.ഐ, സൈബർ സുരക്ഷ എന്നിവയിൽ അന്തർദേശീയ കാഴ്ചപ്പാടുകളും തന്ത്രങ്ങളും അവതരിപ്പിക്കാനും ആസൂത്രണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.