ഒരു കോടി സമാഹരിച്ച് എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട്
text_fieldsകൊച്ചി: കേരളം ആസ്ഥാനമായുള്ള എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട് (cloodot.com) 'ഉപ്പേക്ക'യിൽ നിന്ന് ഒരു കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. എഞ്ചിനീയറിങ് ബിരുദധാരികളായ ആദിൽ മുന്ന, ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, സക്കീർ എന്നിവർ ചേർന്ന് 2019-ൽ തുടങ്ങിയ സംരംഭം കൊച്ചി കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.
നിർമിത ബുദ്ധിയുടെ സഹായത്തോടെ വിവിധ ഓൺലൈൻ ചാറ്റ്, റിവ്യൂ പ്ലാറ്റ്ഫോമുകൾ ഏകീകരിച്ചും പൂർണമായി ഓട്ടോമേറ്റ് ചെയ്തും ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം ലളിതവും വേഗതയുള്ളതും കൂടുതൽ കാര്യക്ഷമവും ആക്കാൻ സഹായിക്കുന്ന സോഫ്റ്റ്‍വേർ ആസ് എ സർവീസ് (സാസ്) പ്ലാറ്റ്ഫോമാണ് ക്ലൂഡോട്ട്. ഇന്ത്യയിലുടനീളം ഉള്ള നിരവധി സ്ഥാപനങ്ങൾ നിലവിൽ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്.
പുതുതായി നേടിയ ഫണ്ടിങ് ഉപയോഗിച്ച് യു.എസ്.എ, മിഡിൽ ഈസ്റ്റ് വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.