എയിംസ് സെർവർ ഹാക്കിങ്: ഇന്‍റർപോൾ സഹായംതേടി പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹി എയിംസിന്‍റെ സെർവർ ഹാക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ചൈന, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽനിന്നെത്തിയ ഇ-മെയിൽ സന്ദേശങ്ങളുടെ ഐ.പി വിലാസം കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപറേഷൻസ് വിഭാഗം സി.ബി.ഐക്ക് കത്തയച്ചു.
എയിംസിലെ വിവരങ്ങൾ 60 വെർച്വൽ സെർവർ ഉൾപ്പെടെ 100 സെർവറുകളിലായാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ അഞ്ച് സെർവറുകൾ ഹാക്ക് ചെയ്തുവെന്നാണ് റിപ്പോർട്ട്.
പണമാവശ്യപ്പെട്ട് ലഭിച്ച ഇ-മെയിൽ സന്ദേശങ്ങൾ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് വന്നുവെന്നാണ് സൂചന. കഴിഞ്ഞ മാസം 23നാണ് സെർവർ ഡൗൺ ആയത്. റാൻസം വെയർ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞതോടെ ഡൽഹി പൊലീസ് 25ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സെർവർ ഡൗൺ ആയതോടെ എയിംസിലെ എമർജൻസി, ഒപി, ഇൻ പേഷ്യന്‍റ്, ലബോറട്ടറി പ്രവർത്തനങ്ങൾ ഒരാഴ്ചയോളം താറുമാറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.