ഇന്ത്യയിൽ അതിവേഗം 5ജി ലഭ്യമാക്കാൻ പുതിയ ചുവടുവെപ്പുമായി എയർടെൽ
text_fieldsരാജ്യവ്യാപകമായി 5ജി സേവനം എത്രയും പെട്ടന്ന് ലഭ്യമാക്കാനുള്ള പുറപ്പാടിലാണ് ഭാർതി എയർടെൽ. ഇന്ത്യയിലെ വലിയ നഗരങ്ങളിലായിരിക്കും സേവനം ആദ്യമെത്തിക്കുക. ഹൈദരാബാദിൽ 5ജി സേവനം അവർ പരീക്ഷിച്ച് വിജയിക്കുകയും ചെയ്തിരുന്നു. 5ജി ലഭ്യമാക്കാനായി അമേരിക്കൻ ചിപ്മേക്കറായ ക്വാൽകോമുമായി സഹകരിക്കാനും എയർടെൽ തീരുമാനിച്ചുകഴിഞ്ഞു. ക്വാൽകോമിെൻറ 5ജി പ്ലാറ്റ്ഫോമുകളായിരിക്കും 5ജി സേവനത്തിന് എയർടെൽ ഉപയോഗിക്കുക.
ഹൈദരാബാദിലെ 5ജി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, കൊമേഴ്സ്യൽ നെറ്റ്വർക്കിലൂടെ തത്സമയ 5 ജി സേവനങ്ങൾ വിജയകരമായി ഡെമോ ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി തങ്ങൾ മാറിയെന്ന് എയർടെൽ പ്രഖ്യാപിച്ചിരുന്നു. റിലയൻസിെൻറ ജിയോയെ ആണ് എയർടെൽ പിന്നിലാക്കിയത്. ഇനി, രാജ്യത്ത് "വെർച്വലൈസ്ഡ്" 5 ജി നെറ്റ്‌വർക്കുകൾ പുറത്തിറക്കാൻ കമ്പനി ക്വാൽകോമിെൻറ 5ജി റിസോഴ്സുകൾ ഉപയോഗിക്കും.
ക്വാൽകോമിെൻറ 5ജി RAN (റേഡിയോ ആക്സസ് നെറ്റ്വർക്ക്) പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചിട്ടായിരിക്കും വെർച്വലൈസ്ഡും ഒാപൺ റാൻ അടിസ്ഥാനമാക്കിയുമുള്ള 5ജി നെറ്റ്വർക് എയർടെൽ രാജ്യമൊട്ടാകെ ലഭ്യമാക്കുക. ക്വാൽകോമുമായി സഹകരിക്കുകന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഏറ്റവും കുറഞ്ഞ ചിലവിൽ 5ജി സേവനം ലഭ്യമാക്കാൻ അതുവഴി സാധിക്കും.
മാത്രമല്ല, മൾട്ടി-ജിഗാബൈറ്റ് വേഗത വയർലെസ് വഴി ഉപയോക്താക്കൾക്ക് എത്തിക്കാൻ കഴിയുമെന്ന് എയർടെൽ പറഞ്ഞു. കമ്പനിയുടെ പ്രസ്താവന അനുസരിച്ച്, അതിലൂടെ ഉപയോക്താക്കൾക്ക് ഗിഗാബൈറ്റ് വലുപ്പത്തിലുള്ള ഫയലുകൾ നിമിഷങ്ങൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാനും എവിടെയായിരുന്നാലും 4കെ വീഡിയോ സ്ട്രീം ചെയ്യാനും സാധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.