സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ 6000 രൂപയുടെ കാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍
text_fields'മേരാ പെഹ്ല സ്മാര്‍ട്ട്ഫോണ്‍' പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നതിനും ലോകോത്തര നിലവാരമുള്ള വേഗമേറിയ നെറ്റ്വര്‍ക്ക് ആസ്വദിക്കുന്നതിനുമായി ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) ആകര്‍ഷകമായൊരു ഓഫര്‍ അവതരിപ്പിക്കുന്നു.
പ്രമുഖ ബ്രാന്‍ഡുകളുടെ 12,000രൂപ വരെയുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ 6000 രൂപ കാഷ്ബാക്ക് ലഭിക്കുന്നതാണ് എയര്‍ടെല്‍ ഓഫര്‍. 150ലധികം സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.airtel. in/4gupgrade സന്ദര്‍ശിക്കുക.
6000 രൂപ കാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താവ് 249 രൂപയ്ക്കോ അതിനു മുകളിലുള്ളതോ ആയ എയര്‍ടെല്‍ പ്രീപെയ്ഡ് പാക്ക് തുടര്‍ച്ചയായി 36 മാസത്തേക്ക് (പാക്കിെൻറ വാലിഡിറ്റി അനുസരിച്ച്) റീചാര്‍ജ് ചെയ്യണം. ഉപഭോക്താവിന് രണ്ടു ഭാഗങ്ങളായിട്ടായിരിക്കും കാഷ്ബാക്ക് ലഭിക്കുക. 18 മാസം റീചാര്‍ജ് പൂര്‍ത്തിയാകുമ്പോള്‍ ആദ്യ ഗഡുവായി 2000 രൂപ ലഭിക്കും. ബാക്കി 4000 രൂപ 36മാസം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കും.
ഉദാഹരണത്തിന്, ഉപഭോക്താവ് 6000 രൂപയുടെ ഉപകരണമാണ് വാങ്ങുന്നതെങ്കില്‍ എയര്‍ടെലിന്റെ ഓരോ പ്രീപെയ്ഡ് റീചാര്‍ജിന്റെയും ഒരുപാട് ഡാറ്റ ക്വാട്ടയും കോള്‍ ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിനൊപ്പം 36 മാസം പൂര്‍ത്തിയാക്കുമ്പോള്‍ 6000 രൂപയും തിരികെ ലഭിക്കും. അതായത് ഡിജിറ്റലായി കണക്റ്റഡായിരിക്കുന്നതിനൊപ്പം ഉപകരണത്തിനു വേണ്ടി മുടക്കിയ പണവും മുഴുവനായും തിരികെ ലഭിക്കും.
ഈ പ്രോഗ്രാം തെരഞ്ഞെടുക്കുന്നവരുടെ സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സൗജന്യമായി ഒറ്റ തവണ സ്ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും. ഇതുവഴി 4800 രൂപയുടെ (12000 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍ മാറ്റുന്നതിനുള്ള ചെലവ്)നേട്ടം വേറെയുമുണ്ടാകുന്നു. ഈ സ്കീമില്‍ റീചാര്‍ജ് പാക്ക് എടുക്കുന്നതു മുതല്‍ ഉപഭോക്താവിന് എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ 90 ദിവസത്തിനകം സ്ക്രീന്‍ റീപ്ലേസ്മെന്റിന് എന്റോള്‍ ചെയ്യാം.
ഡാറ്റ, കോള്‍ ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രീപെയ്ഡ് റീചാര്‍ജിലൂടെ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്സ് സൗകര്യങ്ങളും ഉപഭോക്താവിന് ആസ്വദിക്കാം. സൗജന്യ വിങ്ക് മ്യൂസിക്ക് വരി, 30 ദിവസത്തേക്ക് ആമസോണ്‍ പ്രൈം വീഡിയോ ട്രയല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.
സ്മാര്‍ട്ട്ഫോണ്‍ അടിസ്ഥാന ആവശ്യമായി മാറിയിരിക്കുകയാണ്, പ്രത്യേകിച്ച് പകര്‍ച്ച വ്യാധിക്കു ശേഷം. ഉപഭോക്താവ് ഡിജിറ്റല്‍ സേവനങ്ങളുടെ ശ്രേണി തന്നെ തേടുന്നു. നല്ല ഓണ്‍ലൈന്‍ അനുഭവത്തിന് നിലവാരമുള്ള സ്മാര്‍ട്ട്ഫോണ്‍ വേണം. ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഉപകരണം അനായാസം തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഡിജിറ്റല്‍ ഹൈവേയില്‍ സജീവമാകാന്‍ ഉപഭോക്താവിന് ആവശ്യമായ നവീകരണ പരിപാടികള്‍ തുടരുന്നതിന്റെ ഭാഗമായി എയര്‍ടെല്‍ വിപണിയില്‍ ഇനിയും ഇടപെടുമെന്നും മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂമിക്കേഷന്‍സ് ഡയറക്ടര്‍ ശാശ്വത് ശര്‍മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.