ടവർ തകർക്കാൻ സഹായിച്ചിട്ടില്ല, ജിയോയുടെ പരാതി അടിസ്ഥാന രഹിതം; ടെലികോം മന്ത്രാലയത്തിന് കത്തെഴുതി എയർടെൽ
text_fieldsമുംബൈ: റിലയൻസ് ജിയോ തങ്ങൾക്കെതിരെ നൽകിയ പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തോട് ഭാരതി എയർടെൽ. ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശിന് അയച്ച കത്തിലാണ് എയര്‍ടെല്‍ തങ്ങളുടെ ഭാഗം വിശദീകരിച്ചത്. അനീതിപരമായ മാർഗങ്ങളിലൂടെ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയും (വി.െഎ) ഭാരതി എയർടെല്ലും കർഷകരെ തെറ്റിധരിപ്പിക്കുന്നുവെന്നായിരുന്നു ജിയോയുടെ ആരോപണം. കര്‍ഷക പ്രക്ഷോഭത്തിനിടെ ജിയോയുടെ നെറ്റ്‌വര്‍ക്ക് ടവറുകള്‍ തകര്‍ക്കാന്‍ എയര്‍ടെലും വി.െഎയും രഹസ്യമായി പ്രക്ഷോഭകരെ സഹായിച്ചുവെന്നും ജിയോ ആരോപിച്ചിരുന്നു.
അതേസമയം, ജിയോ നേരിട്ട തിരിച്ചടിയിൽ എയർടെലിന് പങ്കുണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്ന് കമ്പനി ടെലികോം മന്ത്രാലയത്തെ അറിയിച്ചു. അതിനാൽ ജിയോ നൽകിയ പരാതി അർഹിച്ച അവജ്ഞയോടെ തള്ളണമെന്നും അവർ വ്യക്തമാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും ഭീഷണിപ്പെടുത്തൽ തന്ത്രങ്ങൾ സ്വീകരിച്ചും ലക്ഷ്യങ്ങൾ നിറവേറ്റുന്ന ജിയോയുടെ ചരിത്രം ഞങ്ങൾക്കറിയാമെന്നും എയർടെൽ കത്തിൽ പറയുന്നു.
കമ്പനിക്കെതിരെ നീചമായ കാമ്പയിനുകൾ എതിരാളികൾ നടത്തുന്നതായി ജിയോ ട്രായിക്ക് ഡിസംബർ 11ന് അയച്ച കത്തിൽ പറഞ്ഞിരുന്നു. ജിയോ നമ്പറുകളിൽനിന്ന് മാറുന്നതിന് നിരവധി അഭ്യർഥനകൾ ലഭിച്ചു. യാതൊരു വിധത്തിലുള്ള പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെയാണ് ഉപഭോക്താക്കൾ ജിയോ ഉപേക്ഷിക്കാൻ തയാറാകുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
'ജിയോയിൽ നിന്ന് പോർട്ട് ചെയ്യാൻ കർഷകരെ നിർബന്ധിച്ചതിനും ജിയോയുടെ ടവറുകൾ തകർക്കാൻ കർഷകരെ സഹായിച്ചതിനും പിന്നിൽ എയർടെലാണെന്ന ജിയോയുടെ അടിസ്ഥാന രഹിതമായ ആരോപണം അങ്ങേയറ്റം പ്രകോപനപരമാണെന്നാണ്'എയർടെൽ പറഞ്ഞു. 'ആളുകളെ നിര്‍ബന്ധിച്ച് പോര്‍ട്ട് ചെയ്യിക്കാന്‍ കഴിയുമെന്ന് ജിയോ പറയുന്നതെങ്ങനെയാണ്..? അങ്ങനെയാണെങ്കിൽ മൂന്നു വര്‍ഷം മുേമ്പ ഞങ്ങളത് ചെയ്യുമായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരിക്കല്‍പ്പോലും ഇത്തരമൊരു ആരോപണം നേരിടേണ്ടി വന്നിട്ടില്ല. മികച്ച സേവനങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ഉപഭോക്താക്കളെ നേടുന്നത്. ഞങ്ങളുടെ ബിസിനസ് സുതാര്യമാണ്', - എയർടെലിെൻറ ചീഫ് റെഗുലേറ്ററി ഓഫീസർ രാഹുൽ വട്ട്സ് കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.