'ഭീരുക്കൾ, പുടിനോട് വിധേയത്വം'; ഗൂഗിളിനെയും ആപ്പിളിനെയും രൂക്ഷമായി വിമർശിച്ച് നവാൽനി
text_fieldsഅമേരിക്കൻ ടെക് ഭീമൻമാരായ ഗൂഗിളിനെയും ആപ്പിളിനെയും രൂക്ഷമായി വിമർശിച്ച് തടവിലാക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡൻറ് വ്‌ളാദമിർ പുടിൻെറ രാഷ്ട്രീയ എതിരാളിയുമായ അലക്സി നവാല്‍നി. അദ്ദേഹത്തിെൻറ അനുകൂലികൾ രൂപം നൽകിയ വോട്ടിങ് ആപ്പ് റഷ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പിന് മുമ്പായി ഇരുകമ്പനികളും നീക്കം ചെയ്തതിനെതിരെയായിരുന്നു നവാൽനിയുടെ പ്രതികരണം.
പുടിനെ പിന്തുണക്കുന്ന സ്ഥാനാർഥികളെ തോൽപിക്കാൻ കഴിയുന്നവരെ കണ്ടെത്തി വോട്ടർമാരെ അറിയിക്കാനാണ് സ്മാർട് ആപ്പ് നിർമിച്ചത്. നവാൽനിയുടെ അനുകൂലികളായ അഞ്ചുപേരാണ് ആപ്പിന് പിന്നിൽ. ഇവർ റഷ്യക്കു പുറത്തുനിന്നാണ് ഇതു നിയന്ത്രിക്കുന്നത്. ആപ് നീക്കണമെന്ന് റഷ്യൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.
ഭീരുക്കളെന്ന് നവാൽനി
അപ്പ് നീക്കിയ സംഭവത്തോടെ ഗൂഗിളിെൻറയും ആപ്പിളിെൻറയും ഭീരുത്വമാണ് ദൃശ്യമായതെന്നും പുടിെൻറ ദുഷ്കര്‍മ്മങ്ങളിൽ കൂട്ടാളികളായി ഇരുവരും പ്രവർത്തിച്ചുവെന്നും നവാൽനി തുറന്നടിച്ചു. ടെക് കമ്പനികൾ ഇത്രത്തോളം അനുസരണയോടെ പുടിെൻറ കൂട്ടാളികളായി മാറിയത് കണ്ട് അത്ഭുതപ്പെട്ടതായും നവാൽനി പറഞ്ഞു.
മേലധികാരികളുടെ ഭീരുത്വം അനുവദിച്ചുകൊടുക്കരുതെന്ന് ഇരു സ്ഥാപനങ്ങളിലെയും ജീവനക്കാരോടായി അദ്ദേഹം പറഞ്ഞു. ടെലിഗ്രാം യൂട്യൂബ് തുടങ്ങിയ ആപ്പുകൾ ഏർപ്പെടുത്തിയ സെൻസർഷിപ്പിനെയും നവാൽനി ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് പ്രതികരണം പങ്കുവെക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.