സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ആമസോൺ; മിനിടിവി ഇന്ത്യയിൽ അവതരിപ്പിച്ചു
text_fieldsന്യൂഡൽഹി: സൗജന്യ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ച് ആമസോൺ. ഇന്ത്യയിലെ ഉപയോക്താകൾക്കായി ആമസോൺ ആപ്പിെൻറ ഭാഗമായാണ് മിനിടിവിയും എത്തുന്നത്. മറ്റ് സ്ട്രീമിങ് ആപുകളിൽ നിന്ന് വ്യത്യസ്തമായി മിനിടിവിക്ക് പണം കൊടുത്തുള്ള സബ്സ്ക്രിപ്ഷൻ ആവശ്യമില്ല. എന്നൽ, ഈ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ പരസ്യങ്ങളുണ്ടാകും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സേവനം ആമസോൺ അവതരിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു.
വെബ് സീരിസ്, കോമഡി ഷോ, ടെക് ന്യൂസ്, ഫുഡ്, ബ്യൂട്ടി, ഫാഷൻ തുടങ്ങിയവ മിനിടിവിയിൽ ലഭ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ എക്സ്ക്ലൂസീവ് വിഡിയോകൾ മിനിടി.വിയുടെ ഭാഗമായി എത്തുമെന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.
നിലവിൽ ആൻഡ്രോയിഡിൽ മാത്രമാണ് മിനിടിവിയുടെ സേവനം ലഭ്യമാകുന്നത്. വൈകാതെ ഐ.ഒ.എസിലേക്കും മിനിടിവി എത്തിക്കുമെന്ന് ആമസോൺ അറിയിച്ചു. അതേസമയം, ആമസോൺ പ്രൈമിൽ ലഭ്യമായ വെബ്സീരിസുകളും സിനിമകളും മിനിയിൽ ലഭ്യമായേക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.