അമേരിക്ക വിസ നിയന്ത്രണം നീക്കുന്നു; ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ വിസ നിയന്ത്രണം നീക്കാൻ നടപടി തുടങ്ങിയത് പതിനായിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള സാങ്കേതിക വിദഗ്ധർക്ക് ആശ്വാസമാകും. അമേരിക്കൻ പൗരന്മാർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട നിയന്ത്രണം നീക്കാനാണ് ആലോചിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകൾക്കുള്ള എച്ച് 1 ബി, എൽ1 വിസ നടപടിക്രമങ്ങളാണ് എളുപ്പമാക്കുന്നത്. 2004വരെ നോൺ എമിഗ്രന്റ് വിസകൾ പ്രത്യേകിച്ച് എച്ച് 1 ബി വിസകൾ മൂന്നുവർഷത്തെ കാലാവധിക്കുശേഷം അമേരിക്കയിൽ നിന്ന് തന്നെ പുതുക്കി നൽകിയിരുന്നു.
പിന്നീട് അമേരിക്കക്ക് പുറത്തുപോയി വിസ പുതുക്കണമെന്ന ചട്ടം വന്നു. വിദേശരാജ്യങ്ങളിലെയോ സ്വന്തം രാജ്യത്തെയോ യു.എസ് കോൺസുലേറ്റുകളിൽ നിന്നാണ് നിലവിൽ എച്ച് 1 ബി വിസ പുതുക്കി നൽകുന്നത്. ചിലപ്പോൾ ഇതിന് വർഷങ്ങളെടുക്കാറുണ്ട്. ഇത് വിദേശികളായ ഐ.ടി പ്രഫഷനലുകൾ ഉൾപ്പെടെയുള്ളവർക്കും കമ്പനികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ നിബന്ധനയാണ് പരീക്ഷണാർഥം ഇളവ് ചെയ്യാൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നുത്. ഈ വർഷാവസാനത്തോടെ ഇളവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.