ഓരോ മനുഷ്യനും ജീവിതത്തിൽ സ്മാർട്ട്ഫോണുകളിൽ ചെലവഴിക്കുന്നത് ശരാശരി ഒമ്പത് വർഷങ്ങളെന്ന് പഠനം
text_fieldsനമ്മൾ ഒാരോരുത്തരും ഇന്ന് ഏറ്റവും കൂടതൽ സമയം ചെലവഴിക്കുന്നത് എങ്ങനെയാണെന്ന് നാം തന്നെ ചെറിയൊരു പഠനം നടത്തിനോക്കിയാൽ, ഭൂരിഭാഗം പേർക്കും ഉത്തരമായി കിട്ടുക 'ഡിജിറ്റൽ സ്ക്രീനിൽ ഉറ്റനോക്കി'ക്കൊണ്ട് എന്നായിരിക്കും. അതിൽ ഏറ്റവും മുമ്പിലുണ്ടാവുക സ്മാർട്ട്ഫോൺ സ്ക്രീനുകളുമായിരിക്കും. വെറുതെയിരിക്കുന്ന സമയം എന്നൊന്ന് ഇന്നില്ല. അത് ന്യൂസ് ഫീഡുകളിലൂടെയുള്ള പരക്കംപാച്ചിലും ഒാൺലൈൻ ഗെയിമുകളിൽ മുഴുകലുമൊക്കെയായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞു.
അടുത്തിടെയുള്ള ഒരു പഠനം വെളിപ്പെടുത്തുന്നത് ഒരു ശരാശരി മനുഷ്യൻ തെൻറ ജീവിതത്തിൽ സ്മാർട്ട്ഫോൺ സ്ക്രീനിൽ ഉറ്റുനോക്കുന്ന സമയം അളന്ന് തിട്ടപ്പെടുത്തിയാൽ അത് ഒമ്പത് വർഷത്തോളം വരുമെന്നാണ്. മൊബൈലുകൾ താരതമ്യം ചെയ്യുന്ന വെബ്സൈറ്റായ വിസിൽഒൗട്ട് (WhistleOut) നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
മനുഷ്യൻ അവെൻറ ജീവിതകാലത്ത് 76,500 മണിക്കൂറുകൾ സ്മാർട്ട്ഫോണുകളിൽ മാത്രം ചെലവഴിക്കുന്നുണ്ടത്രേ.. ഇത് കണക്കുകൂട്ടിയാൽ 8.74 വർഷക്കാലം വരും. 1000 പേരിലാണ് അവർ സർവേ നടത്തിയത്. ജെനറേഷൻ എക്സ് (1965-1980), മില്ലേനിയൽസ് (1981-1996), ബേബി ബൂമേർസ് 1946-1964), എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി അവരെ തരംതിരിച്ചു. അവരോട് സ്ക്രീൻ ടൈം അടിസ്ഥാനമാക്കി ഒരു ദിവസം എത്ര നേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുമെന്ന് ചോദിച്ച് മനസിലാക്കി.
ഇൗ രീതിയിൽ ദിവസേനയുള്ള സ്മാർട്ട്ഫോൺ ഉപയോഗത്തിെൻറ ശരാശരി സമയം ശേഖരിച്ചു. അതിനെ ഇന്നത്തെ ലോകത്ത് ഒരു സ്മാർട്ട്ഫോൺ ലഭിക്കുന്നതിനുള്ള ശരാശരി പ്രായവുമായി (10 വർഷം) സംയോജിപ്പിക്കുകയും ചെയ്തു. എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവരാണ് ഏറ്റവും കൂടതൽ സമയം (3.7 മണിക്കൂർ) മൊബൈൽ സ്ക്രീനിൽ ഉറ്റുനോക്കുന്നതെന്നാണ് പഠനം പറയുന്നത്. പ്രായം കൂടിയവരാണ് ഉപയോഗത്തിൽ (2.5 മണിക്കൂർ) ഏറ്റവും പിറകിലുള്ളത്. അതിെൻറ ഇടയിലുള്ള ജെനറേഷൻ എക്സ് വിഭാഗക്കാർ 3 മണിക്കൂറും സ്മാർട്ട്ഫോണിൽ മുഴുകുന്നു.
പബ്ജി മൊബൈൽ പോലുള്ള ഗെയിമുകളും ഒപ്പം ഫേസ്ബുക്കും യൂട്യൂബുമൊക്കെയുള്ള പുതിയ കാലത്ത് ലോക്ഡൗൺ എന്ന പ്രതിഭാസം കൂടിയെത്തിയതോടെ സ്ക്രീൻ ടൈം ദിവസവും അഞ്ചും ആറും മണിക്കൂറുകളായി മാറിയിട്ടുമുണ്ട്.
സ്മാർട്ട്ഫോൺ ഉപയോഗം ഗണ്യമായി കൂടുന്നുണ്ടെന്നും അത് മനുഷ്യന് അപകടകരമാണെന്നും മുൻകൂട്ടി കണ്ടുകൊണ്ട് നിർമാതാക്കൾ തന്നെ ചില സോഫ്റ്റ്വെയർ ടൂളുകൾ ഉപയോഗം കുറക്കാനായി അവതരിപ്പിച്ചതിനും നാം സാക്ഷിയായി. ഗൂഗ്ൾ ഡിജിറ്റൽ വെൽബീങ് പോലുള്ള സംവിധാനം കൊണ്ടുവന്നെങ്കിലും ലോക്ഡൗൺ കാലത്ത് അവയെല്ലാം ഫലം കണ്ടുവോ എന്നതിന് വേറെ പഠനം നടത്തേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.