മാൻഹോൾ വൃത്തിയാക്കുന്ന റോബോട്ട് നിർമിച്ച മലയാളി സ്റ്റാർട്ട്അപ്പിൽ നിക്ഷേപമിറക്കി ആനന്ദ് മഹീന്ദ്ര
text_fieldsലോകത്ത് ആദ്യമായി മാൻഹോളുകൾ വൃത്തിയാക്കുന്ന റോബോട്ടുകളെ നിർമിച്ച് ശ്രദ്ധ നേടിയ ജെൻ റോബോട്ടിക്‌സ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപമിറക്കി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെൻ റോബോട്ടിക്സിൽ വ്യക്തിപരമായി 2.5 കോടിയുടെ നിക്ഷേപമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടുകളെ ഉപയോഗിച്ച് മാൻഹോളുകളും അഴുക്കുചാലുകളും സുരക്ഷിതമായി വൃത്തിയാക്കുന സംവിധാനമായതിനാൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുേമ്പാൾ സംഭവിക്കാറുള്ള ആളപായവും തടയാൻ സാധിക്കും. ജെന്‍ റോബോട്ടിക്സിെൻറ റോബോട്ടിനെ നിലവില്‍ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കമ്പനിയിലേക്ക് വന്ന പുതിയ നിക്ഷേപം പുതിയ പദ്ധതികളുടെ വ്യാപനത്തിന് സഹായിക്കുമെന്ന് തന്നെയാണ് ജെന്‍ റോബോട്ടിക്‌സ് പ്രതീക്ഷിക്കുന്നത്.
ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റായിരുന്നു ജെൻ റോബോട്ടിക്സിന് വഴിത്തിരിവായത്. മനുഷ്യ അധ്വാനം ഒഴിവാക്കി മാൻഹോളുകൾ വൃത്തിയാക്കുന്നത് സംബന്ധിച്ച ആശയങ്ങള്‍ ഉണ്ടെങ്കില്‍, താന്‍ അതില്‍ പണം മുടക്കാന്‍ തയ്യാറാണെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. ഒരു ശുചീകരണ തൊഴിലാളി മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജെന്‍ റോബോട്ടിക്‌സ് സി.ഇ.ഒ എം.കെ. വിമല്‍ ഗോവിന്ദ് മഹീന്ദ്രയുമായി ബന്ധപ്പെട്ട് ആശയം അവതരിപ്പിക്കുകയായിരുന്നു.
'ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കണ്ടതോടെ ഞങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ടു. ട്വീറ്റിൽ പറഞ്ഞതുപോലെ തന്നെ നിർമാണം വർധിപ്പിക്കാനും മാർക്കറ്റിങ്ങിനും വേണ്ടി അദ്ദേഹം നിക്ഷേപം വാഗ്ദാനം ചെയ്തു. മികച്ച സംരംഭകരിൽ ഒരാളാണ് ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിെൻറ അനുഭവവും നെറ്റ്വർക്കും ഞങ്ങളെ ബിസിനസ് വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. അദ്ദേഹത്തിെൻറ പേര് പോലും ഞങ്ങളുടെ കമ്പനിക്കൊരു അംഗീകാരമാണ്. -ജെൻ റോബോട്ടിക്‌സ് സഹസ്ഥാപകനായ റാഷിദ് കെ. പറഞ്ഞു.
കുറ്റിപ്പുറം എം.ഇ.എസ്. കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സഹപാഠികളായിരുന്ന എം.കെ. വിമല്‍ ഗോവിന്ദ്, കെ. റാഷിദ്, എന്‍.പി. നിഖില്‍, അരുണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ബി.ടെക്. പഠനകാലത്തുതന്നെ തുടങ്ങിയ സംരംഭമാണ് ഇപ്പോൾ ജെന്‍ റോബോട്ടിക്‌സായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.