ആപ്പുകൾ ആർക്കൈവ് ചെയ്യാം; ആൻഡ്രോയ്ഡ് 15-ൽ എത്തുന്ന കിടിലൻ ഫീച്ചർ
text_fieldsമെയ് 15ന് നടക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പായ ആന്‍ഡ്രോയിഡ് 15 റിലീസ് ചെയ്യാനൊരുങ്ങുകയാണ് ആൽഫബറ്റ്. ആൻഡ്രോയ്ഡ് 13-ൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയായിരുന്നു പതിനാലാമൻ എത്തിയത്. എന്നാൽ, ഇത്തവണ കാര്യമായ സവിശേഷതകൾ ഗൂഗിൾ പതിനഞ്ചാം പതിപ്പിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആൻഡ്രോയ്ഡ് 15 ഒഎസില്‍ എത്തുമെന്ന് പറയപ്പെടുന്ന ഫീച്ചറുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഫോണിലെ സ്‌റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം. പുതിയ ഒ.എസിൽ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ് ചെയ്യാനുള്ള സൗകര്യം ഉണ്ടാവും.ഫോണിലെ സ്‌റ്റോറേജ് സ്പേസ് ലാഭിക്കാനും അതിലൂടെ ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയുന്നതാണീ ഫീച്ചർ.
സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകളെ ഇത്തരത്തിൽ അൺഇൻസ്റ്റാൾ ചെയ്യാതെ ആർക്കൈവ് ചെയ്ത് സൂക്ഷിക്കാം. അതിലൂടെ അവയുടെ ബാക്ഗ്രൗണ്ട് പ്രവർത്തനം നിർത്തിവെക്കാനും സ്റ്റോറേജ് സ്പേസ് ലാഭിക്കാനും കഴിഞ്ഞേക്കും. അത് ഒരേസമയം ഫോണിന്റെ പെർഫോമൻസ് കൂട്ടുകയും ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുകയും ചെയ്യും.
നിലവിൽ ഈ ഫീച്ചർ ഗൂഗിൾ പ്ലേ സ്‌റ്റോർ ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കാമെങ്കിലും ഗൂഗിള്‍ നിര്‍ദേശിക്കുന്ന ആപ്പുകളില്‍ മാത്രമെ പ്രാവര്‍ത്തികമായിരുന്നുള്ളൂ. മാത്രമല്ല ആർക്കൈവ് ചെയ്യേണ്ട ആപ്പുകൾ ഉപയോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാനും പറ്റില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് 15ല്‍ എല്ലാ ആപ്പുകളും ഇങ്ങനെ ആര്‍ക്കൈവ് ചെയ്യാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.