ഒരു കോടിയിലേറെ ആൻഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുന്ന മാൽവെയർ; മുന്നറിയിപ്പ്
text_fieldsഒരു കോടിയിലേറെ ആൻഡ്രോയിഡ് ഫോണുകളെ മാൽവെയർ ബാധിക്കുമെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കി. നെക്രോ ലോഡർ മാൽവെയറാണ് ആൻഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുക.
പ്രശസ്തമായ ആപുകളുടെ വ്യത്യസ്ത വരുത്തിയ കോപ്പി ആപുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴാണ് മാൽവെയർ ഡിവൈസുകളിലെത്തുക. ദുരൂഹമായ ആപുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ മാൽവെയറും ഇതിനൊപ്പമെത്തും. തുടർന്ന് അത് ആൻഡ്രോയിഡ് ഉപകരണങ്ങളെ ബാധിക്കുകയും ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.
വാട്സാപ്പ്, സ്പോട്ടിഫൈ, വുറ്റ കാമറ തുടങ്ങിയ നിരവധി ആപുകളുടെ കോപ്പിയിലൂടെ ഇത്തരത്തിൽ മാൽവെയർ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് എത്തും. സാധാരണ ആപ്പുകളെക്കാൾ കൂടുതൽ സൗകര്യം നൽകുന്നതാണ് ഇത്തരത്തിലുള്ള കോപ്പി ആപുകൾ. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ഉൾപ്പടെ ഇത്തരം ആപുകളുണ്ടെന്നും അത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കാസ്പെർസ്കി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.