Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗജന്യ സേവനം വേണമെങ്കിൽ ട്രാക്​ ചെയ്യാൻ അനുവദിക്കുക; ഐ.ഒ.എസ് യൂസർമാർക്ക്​ മുന്നറിയിപ്പുമായി ഫേസ്​ബുക്ക്​
cancel
Homechevron_rightTECHchevron_rightTech Newschevron_right'സൗജന്യ സേവനം...

'സൗജന്യ സേവനം വേണമെങ്കിൽ ട്രാക്​ ചെയ്യാൻ അനുവദിക്കുക'; ഐ.ഒ.എസ് യൂസർമാർക്ക്​ മുന്നറിയിപ്പുമായി ഫേസ്​ബുക്ക്​

text_fields
bookmark_border

അമേരിക്കൻ ടെക്​ ഭീമൻമാരായ ആപ്പിളും ഫേസ്​ബുക്കും തമ്മിലുള്ള സൗന്ദര്യപ്പിണക്കം തുടങ്ങിയിട്ട്​ ഏറെ കാലമായി. ആപ്പിൾ അവരുടെ ഐഫോൺ ഒാപറേറ്റിങ്​ സിസ്റ്റമായ ഐ.ഒ.എസ് 14.5ൽ ആപ്പ്​ ട്രാക്കിങ്​ ട്രാൻസ്​പരൻസ്​ (എ.ടി.ടി) അവതരിപ്പിക്കാൻ പോവുകയാണ്​ എന്ന്​ പ്രഖ്യാപിച്ചത്​ മുതലാണ്​ ഫേസ്​ബുക്കുമായുള്ള അവരുടെ ശീതയുദ്ധം ആരംഭിക്കുന്നത്​. ഇനി പുതിയ അപ്​ഡേറ്റിലൂടെ ആപ്പിൾ കൊണ്ടുവന്ന എ.ടി.ടി എന്താണെന്ന്​ വ്യക്​തമാക്കാം. ഐഒഎസില്‍ ഇനി മറ്റ് ആപ്പുകള്‍ ട്രാക്കിങ് നടത്തണമെങ്കില്‍ ഉപയോക്താക്കളുടെ അനുമതി വാങ്ങണമെന്ന പുതിയ നിയമമാണ്​ ആപ്പിൾ നടപ്പിലാക്കിയിരിക്കുന്നത്​. ഫേസ്​ബുക്കും ഇൻസ്​റ്റഗ്രാമും യൂസർമാരുടെ സമ്മതമില്ലാതെ അവർ ഉപയോഗിക്കുന്ന മറ്റ്​ ആപ്പുകളിൽ നിന്നും സന്ദർശിക്കുന്ന വെബ്​ സൈറ്റുകളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനാണ്​ ആപ്പിൾ ലോക്കിടുന്നത്​.

അതോടെ ഫേസ്​ബുക്കിനും ഇൻസ്റ്റഗ്രാമിനും സുക്കർബർഗിനും ഇരിപ്പുറക്കാത്ത അവസ്ഥയായി​. കാരണം, എ.ടി.ടി നടപ്പിലാക്കിയാൽ അത്​ ഫേസ്​ബുക്കിനെയും അവരുടെ മറ്റ്​ ആപ്പുകളെയും ഒപ്പം ഗൂഗ്​ളിനെയും വലിയ രീതിയിൽ ബാധിക്കും. മുകളിൽ വ്യക്​തമാക്കിയ ആപ്പ്​ ട്രാക്കിങ്ങിലൂടെയാണ്​ അവർ ഒാരോ യൂസർമാരും അവരുടെ സ്​മാർട്ട്​ഫോണിൽ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിച്ച്​ അവർക്ക്​ വ്യക്തിഗതമാക്കിയ പരസ്യങ്ങൾ (personalised ads) നൽകുന്നത്​. അതിലൂടെയാണ്​ ഇത്തരം സമൂഹ മാധ്യമങ്ങൾ വലിയ വരുമാനമുണ്ടാക്കുന്നതും. ആപ്പിൾ ഐ.ഒ.എസ് 14.5 -ലേക്ക്​ അപ്​ഡേറ്റ്​ ചെയ്​ത ഐഫോൺ യൂസർമാർക്ക്​ പോപ്​ അപ്​ നോട്ടിഫിക്കേഷൻ നൽകിയാണ്​ 'ഫേസ്​ബുക്കിനെ നിങ്ങൾ മറ്റ്​ കമ്പനികളുടെ ആപ്പുകളും വെബ്​ സൈറ്റുകളും ട്രാക്​ ചെയ്യാൻ അനുവദിക്കുന്നുണ്ടോ' എന്ന്​ ചോദിക്കുന്നത്​.

ആരായാലും അത്​ കണ്ടാൽ ഒന്ന്​ വിറക്കും. ശേഷം 'ട്രാക്​ ചെയ്യേണ്ട' എന്ന ഒാപ്​ഷനിൽ ക്ലിക്ക്​ ചെയ്​ത്​ ആശ്വാസം കൊള്ളുകയും ചെയ്യും. പകുതിയിലധികം ഐ.ഒ.എസ് 14.5 ഉപയോക്​താക്കളും ആപ്പിൾ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ്​ വിലയിരുത്തപ്പെട്ടത്​. എന്നാൽ, ഫേസ്​ബുക്കിന്​ അത്​ വലിയ തലവേദനായി മാറി. അവർ അമേരിക്കയിലെ എല്ലാ പ്രമുഖ പത്രങ്ങളിലും കോടികൾ മുടക്കി മുഴുവൻ പേജ്​ പരസ്യങ്ങൾ നൽകി തങ്ങളുടെ ഭാഗം വിശദീകരിക്കുക പോലും ചെയ്​തു.


ഐ.ഒ.എസ് 14.5 എല്ലാ യൂസർമാരിലേക്കും എത്തിയതോടെ ആപ്പിൾ നൽകിയത്​ പോലെ ഫേസ്​ബുക്കും പുതിയ 'പോപ്​ അപ്​ നോട്ടിഫിക്കേഷനു'മായി എത്തി. ഇത്തവണ ഒരു ഭീഷണി തന്നെയാണ്​ കമ്പനി മുന്നോട്ടുവെച്ചിരിക്കുന്നത്​. അതും യൂസർമാർക്കുള്ള ഭീഷണി തന്നെ. തങ്ങൾക്ക്​ ആപ്​ ട്രാക്കിങ് ചെയ്യാൻ അനുമതി നൽകണമെന്നാണ്​ ഫേസ്​ബുക്ക്​ പറയുന്നത്​. തങ്ങളുടെ സേവനങ്ങൾ സൗജന്യമായി തുടർന്നും നിലനിർത്തണമെങ്കിൽ അനുമതി നൽകിയേ മതിയാകൂ എന്നും ഐ.ഒ.എസ് യൂസർമാർക്ക്​ അവർ മുന്നറിയിപ്പ്​ നൽകുന്നു. "Help keep Facebook/Instagram free of charge" എന്ന്​ വെണ്ടക്ക അക്ഷരത്തിൽ അവർ സന്ദേശത്തിൽ ചേർത്തിട്ടുമുണ്ട്​.

അതോടെ സമൂഹ മാധ്യമങ്ങളിൽ സ്​ക്രീൻഷോട്ടുകളുമായി നെറ്റിസൺസ്​ ഒത്തുകൂടി. ഭാവിയിൽ ഫേസ്​ബുക്കും അവരുടെ മറ്റ്​ ആപ്പുകളും ഉപയോഗിക്കാൻ പണമീടാക്കിയേക്കും എന്ന സൂചനയാണ്​ ടെക്​ ഭീമൻ നൽകുന്നതെന്നായി അവരുടെ ആരോപണങ്ങൾ. എന്നാൽ, ആപ്​ ട്രാക്കിങ്​ അനുവദിക്കാനായി യൂസർമാരെ ഒന്ന്​ പേടിപ്പിക്കുകയാണ്​ ഫേസ്​ബുക്കെന്ന്​ മറ്റ്​ ചിലർ കമൻറ്​ ചെയ്​തു. എന്തായാലും ആപ്പിളി​െൻറയും ഫേസ്ബുക്കി​െൻറയും യുദ്ധത്തിൽ അങ്കലാപ്പിലായിരിക്കുന്നത്​ യൂസർമാരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iOSInstagramFacebookpersonalized adsApp tracking
News Summary - App tracking helps keep us free of charge Facebook to iOS users
Next Story