കോവിഡ് ലക്ഷണങ്ങൾ പോലും തിരിച്ചറിയാം; പുതു ഫീച്ചറുകളുമായി ആപ്പിൾ വാച്ച് സീരിസ് 6
text_fieldsകോവിഡ് ലക്ഷണങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്ന ഫീച്ചറായ "ബ്ലെഡ് ഓക്സിജൻ സെൻസറു"മായി വാച്ച് സീരിസ് 6 ആപ്പിൾ പുറത്തിറക്കി. കോവിഡിനെ തുടർന്ന ഓൺലൈനായി നടന്ന ചടങ്ങിലാണ് സ്മാർട്ട്വാച്ചുകൾ പുറത്തിറക്കിയത്. വാച്ച് എസ്.ഇ എന്ന വില കുറഞ്ഞ മോഡൽ കൂടി ഉൾപ്പെടുന്നതാണ് ഇത്തവണത്തെ ആപ്പിൾ വാച്ച് ശ്രേണി. ഫാമിലി ഷെയറിങ് ഫീച്ചറാണ് മറ്റൊരു സവിശേഷത.
ബ്ലെഡ് ഓക്സിജൻ സെൻസർ
രക്തത്തിലെ ഓക്സിജൻെറ അളവ് പരിശോധിക്കാൻ കഴിയുന്ന ഫീച്ചറാണ് സീരിസ് 6ൻെറ പ്രധാന പ്രത്യേകത. പല ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടി മനസിലാക്കാൻ നിരന്തരം ബ്ലെഡ് ഓക്സിജൻ തോത് പരിശോധിക്കുന്നതിലൂടെ കഴിയുമെന്നാണ് ആപ്പിളും ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്. കോവിഡ് ലക്ഷണങ്ങൾ പോലും ഇതിലൂടെ കണ്ടെത്താൻ കഴിയുമെന്നാണ് ആപ്പിളിൻെറ അവകാശവാദം.വാച്ച് സീരിസ് 5ൽ ഉൾപ്പെടുത്തിയ ഇ.സി.ജി പലരുടേയും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത് പോലെ ബ്ലെഡ് ഓക്സിജൻ ഫീച്ചറും നിരവധിപേർക്ക് ഉപകാരപ്രദമാകുമെന്ന് ആപ്പിൾ പ്രതീക്ഷ പ്രകടിപ്പിച്ചു.
സീരിസ് 6 കൂടുതൽ കരുത്തൻ
പുതിയ എസ് 6 പ്രൊസസറിൻെറ കരുത്തിലാണ് വാച്ച് സീരിസ് 6 എത്തുന്നത്. വാച്ച് സീരിസ് 5ലെ ചിപ്പിനേക്കാളും 20 ശതമാനം വേഗത കൂടുതലാണിത്. ആപ്പിളിൻെറ എ13 ബയോനിക് ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയാണ് എസ് 6 പ്രൊസസർ കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്. ഗോൾഡ്, ഗ്രാഫൈറ്റ്, ബ്ലു, പ്രാഡക്ട് റെഡ് എന്നീ നിറങ്ങളിൽ ആപ്പിൾ വാച്ച് ലഭ്യമാകും.
ഫാമിലി സെറ്റ് അപ്
ഒരു ഐഫോണിൽ തന്നെ ഒന്നിലധികം വാച്ചുകളിലെ വിവരങ്ങൾ ലഭ്യമാക്കുന്ന ഫീച്ചറാണ് ഫാമിലി സെറ്റ് അപ്. കുട്ടികൾക്ക് ഐഫോൺ വാങ്ങി നൽകാതെ തന്നെ അവരെ കുറിച്ചുള്ള വിവരങ്ങൾ ആപ്പിൾ വാച്ചിൻെറ സഹായത്തോടെ രക്ഷിതാക്കൾക്ക് ഫോണിൽ ലഭിക്കുന്നു. വാച്ച് ഉപയോഗിച്ച് കുട്ടികൾക്ക് വിളിക്കാനും മെസേജ് ചെയ്യാനും, ലോക്കേഷൻ അലേർട്ടുകൾ സെറ്റ് ചെയ്യാനും സാധിക്കുന്നു. അത്യാവശ്യ കാര്യങ്ങൾ ഫോണില്ലാതെ നടക്കുമെന്നാണ് ഫീച്ചറിൻെറ പ്രധാന സവിശേഷത. സെല്ലുലാർ ആപ്പിൾ വാച്ചിൽ മാത്രമാവും ഫീച്ചർ ലഭ്യമാവുക.
വില കുറഞ്ഞ വാച്ച് എസ്.ഇ
ആപ്പിൾ വാച്ച് സീരിസിൻെറ അപ്ഗ്രേഡ് വകഭേദമാണ് എസ്.ഇ. ബിൽട്ട് ഇൻ ജി.പി.എസ്, സ്വിം ട്രാക്കിങ്, ഹാർട്ട് റേറ്റ് മോണിറ്ററിങ് തുടങ്ങിയ ഫീച്ചറുകളെല്ലാം എസ്.ഇയിലുമുണ്ടാകും. എസ് 5 ചിപ് സെറ്റിൻെറ കരുത്തിലെത്തുന്ന എസ്.ഇ സീരിസ് 3യേക്കാളും രണ്ടിരട്ടി വേഗത കൂടുതലുണ്ടാവും. അതേസമയം, വാച്ച് സീരിസ് 3യുടെ വിൽപന നിർത്തില്ലെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്.
വില
ആപ്പിൾ വാച്ച് സീരിസ് 6: ജി.പി.എസ്:40,900 ജി.പി.എസ്-സെല്ലുലാർ: 49,900, വാച്ച് എസ്.ഇ ജി.പി.എസ്: 29,900 രൂപ, ജി.പി.എസ്-സെല്ലുലാർ:33,900,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.