രണ്ട് ഐപാഡ് മോഡലുകൾ പുറത്തിറക്കി ആപ്പിൾ
text_fieldsരണ്ട് ഐപാഡ് മോഡലുകൾ കൂടി പുറത്തിറക്കി ആപ്പിൾ. 10.2 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ വില കുറഞ്ഞ മോഡലായ ഐപാഡ് എട്ടാം തലമുറയും. ഐപാഡ് എയറുമാണ് കമ്പനി പുറതതിറക്കിയത്. കൂടുതൽ കരുത്തോടെയാണ് ഐപാഡ് എയറിൻെറ വരവ്.
ഐപാഡ് എട്ടാം തലമുറ
ഐപാഡ് സ്വപ്നം കാണുന്ന തുടക്കക്കാരെ ലക്ഷ്യമിട്ടാണ് ഐപാഡ് എട്ടാം തലമുറ എത്തുന്നത്. 10.2 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിൽ A12 ചിപ്സെറ്റിൻെറ കരുത്തിലാണ് ടാബ്ലെറ്റ് എത്തുന്നത്. എൻട്രി ലെവൽ ഐപാഡാണെങ്കിൽ ഗ്രാഫിക്സിലുൾപ്പടെ മികച്ച പ്രകടനം ലഭിക്കുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. ഒന്നാം തലമുറ ആപ്പിൾ പെൻസലിനെ ടാബ്ലെറ്റ് പിന്തുണക്കും.
ഐപാഡിൻെറ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഒ.എസ് 14ലാണ് പ്രവർത്തനം. ഹാൻഡ്റിട്ടൺ ടെക്സ്റ്റ് ഇൻപുട്ട് പോലുള്ള നൂതന ഫീച്ചറുകൾ ടാബിൻെറ ഭാഗമാണ്. വില കുറഞ്ഞ ഐപാഡായതിനാൽ ടൈപ്പ് സി പോർട്ട് ആപ്പിൾ ഉൾപ്പെടുത്തിയിട്ടില്ല. ടച്ച് ഐ.ഡി ഹോം ബട്ടൻ തന്നെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഐപാഡ് എയർ
ഐപാഡ് പ്രോയോട് സമാനമായ ഫീച്ചറുകൾ തന്നെയാണ് ഐപാഡ് എയറിലുമുള്ളത്. ഐപാഡ് പ്രോയുടെ അപ്ഡേറ്റ് ചെയ്ത ഡിസൈനാണ് ഐപാഡ് എയറിനുള്ളത്. എന്നാൽ ടച്ച് ഐ.ഡി സെൻസർ ഹോം ബട്ടനിൽ നിന്ന് പവർ ബട്ടനിലേക്ക് മാറ്റിയെന്നതാണ് പ്രധാന സവിശേഷത.
10.9 ഇഞ്ച് ലിക്വുഡ് റെറ്റിന ഡിസ്പ്ലേയാണ് ഐപാഡ് എയറിനുള്ളത്. 2360x1640 ആണ് പിക്സൽ റെസലൂഷൻ. ആപ്പിളിൻെറ ബയോനിക് എ 14 ചിപ്പാണ് കരുത്ത് പകരുന്നത്. ഐപാഡ് പ്രോയേക്കാളും 40 ശതമാനം വേഗത കൂടുതലായിരിക്കും ഐപാഡ് എയറിന്.
ഐപാഡ് എയറിൽ യു.എസ്.ബി ടൈപ്പ് സി ഉൾപ്പെടുത്തിയിട്ടുണ്ട്. 20W ചാർജിങ്ങും 5 ജി.ബി.പി.എസ് ഡാറ്റ ട്രാൻസ്ഫറും ഐപാഡിൽ നിന്ന് ലഭ്യമാകും. വൈ-ഫൈ 6നേയും പിന്തുണക്കും.
12 മെഗാപിക്സലിൻെറ പിൻകാമറയും 7 മെഗാപിക്സലിൻെറ ഫേസ് എച്ച്.ഡി മുൻ കാമറയുമാണ് നൽകിയിരിക്കുന്നത്. ഐപാഡ് എയർ വൈ-ഫൈ മോഡലിന് 54,900 രൂപയും വൈ-ഫൈ സെല്ലുലാർ മോഡലിന് 66,900 രൂപയുമാണ് വില. ഐപാഡ് എട്ടാം തലമുറ വൈ-ഫൈ മോഡലിന് 29,900 രൂപയും വൈ-ഫൈ സെല്ലുലാറിന് 41,900 രൂപയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.