'മഹത്തായ ആശയങ്ങൾക്ക് ലോകത്തെ മാറ്റിമറിക്കാനാകും'; സ്റ്റീവ് ജോബ്സിന്റെ 11ാം ചരമവാർഷികത്തിൽ കുറിപ്പുമായി ടിം കുക്ക്
text_fieldsവാഷിങ്ടൺ: മഹത്തായ ആശയങ്ങൾക്ക് ലോകത്തെ മാറ്റിമറിക്കാനാകുമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. കമ്പനി സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ 11ാം ചരമവാർഷികത്തിലാണ് ടിം കുക്കിന്റെ പരാമർശം. ട്വിറ്ററിലൂടെയാണ് ടിം സ്റ്റീവ് ജോബ്സിനെ അനുസ്മരിച്ചത്.
2011 ഒക്ടോബർ അഞ്ചിനാണ് സ്റ്റീവ് ജോബ്സ് അന്തരിച്ചത്. ആപ്പിൾ അതിന്റെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ അവതരിപ്പിച്ചത് സ്റ്റീവ് കമ്പനി സി.ഇ.ഒയായിരിക്കുന്ന സമയത്താണ്. സ്റ്റീവിന്റെ മരണത്തിന് പിന്നാലെ ടിം കുക്കിന്റെ നേതൃത്വത്തിലും ആപ്പിൾ അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നു.
ഈയടുത്താണ് ആപ്പിൾ അവരുടെ 14 സീരിസ് അവതരിപ്പിച്ച്. എ 16 ബയോനിക് ചിപ്സെറ്റിന്റെ കരുത്തിലെത്തുന്ന ഐഫോൺ 14 പ്രോയിലും മാക്സിലും ഡൈനാമിക് ഐലാൻഡും കൂടുതൽ മികച്ച ബാറ്ററിയുമാണ് പ്രത്യേകത. അതേസമയം ഐഫോൺ 14യിലും 14 പ്ലസിലും കാര്യമായ അപ്ഗ്രേഡുകളില്ലാത്തത് ആപ്പിൾ ആരാധകർ നിരാശരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.