'ആപ്പിൾ തുണി' ഏറ്റെടുത്ത് ഇലോൺ മസ്കും; കൊട്ടിയത് സി.ഇ.ഒ ടിം കുക്കിനെ
text_fieldsതുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ പുതുതായി ആരംഭിച്ച ആപ്പിൾ സ്റ്റോറിെൻറ വിശേഷം പങ്കുവെച്ചതായിരുന്നു കമ്പനിയുടെ സി.ഇ.ഒ ആയ ടിം കുക്ക്. 'ഈ ഉൗർജ്ജസ്വലരായ ജനസമൂഹത്തിെൻറ ഭാഗമാകാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. കൂടാതെ, ഞങ്ങളുടെ ഗംഭീരമായ പുതിയ ഇടത്തിലേക്ക് ആളുകളെ സ്വാഗതം ചെയ്യാൻ അക്ഷമരായി കാത്തിരിക്കുന്നു. - തുർക്കിയിലെ ആപ്പിൾ സ്റ്റോറിെൻറ ചിത്രം പങ്കുവെച്ചുകൊണ്ട് ടിം കുക്ക് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
എന്നാൽ, കുക്കിെൻറ അപ്രഖ്യാപിത എതിരാളിയും ടെസ്ല സി.ഇ.ഒയുമായ ഇലോൺ മസ്ക് ട്വീറ്റിന് മറുപടിയുമായി എത്തി. 'ആപ്പിൾ തുണി കാണാൻ വരൂ' എന്നായിരുന്നു മസ്കിെൻറ പരിഹാസരൂപേണയുള്ള മറുപടി. ആപ്പിൾ കഴിഞ്ഞദിവസം 1900 രൂപയ്ക്ക് ലോഞ്ച് ചെയ്ത പോളിഷിംഗ് തുണിയെ ട്രോളുകയായിരുന്നു മസ്ക്.
ആപ്പിൾ ഉപകരണങ്ങൾ വൃത്തിയാക്കാനുള്ള മൈക്രോ ഫൈബർ പോളിഷിംഗ് തുണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നങ്ങളുടെ ഡിസ്പ്ലേകൾ വൃത്തിയാക്കാൻ വേണ്ടി മാത്രമായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത തുണി, വളരെ പതുപതുത്തതും പോറൽ വരുത്താത്തതുമാണെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ, പോളിഷിങ് ക്ലോത്തിെൻറ വിലയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ടെക് ഭീമനെ ട്രോളിക്കൊണ്ട് നിരവധി പോസ്റ്റുകളാണ് വന്നത്. അത് ഇലോൺ മസ്കും ഏറ്റെടുക്കുകയായിരുന്നു.
Come see the Apple Cloth ™️
— Elon Musk (@elonmusk) October 22, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.