8K ഡിസ്പ്ലേ, ഡസനോളം കാമറകൾ, പൊള്ളുന്ന വിലയും; ആപ്പിൾ വികസിപ്പിക്കുന്ന എം.ആർ ഹെഡ്സെറ്റിെൻറ വിശേഷങ്ങൾ
text_fieldsഹ്യുണ്ടായ്യുമായി സഹകരിച്ച് ആപ്പിൾ ഡ്രൈവറില്ലാതെ ഒാടുന്ന ഇലക്ട്രിക് കാർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും 2024ൽ അതിെൻറ നിർമാണം ആരംഭിക്കുമെന്നുമുള്ള അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ടെക്നോളജി രംഗത്തുള്ളവർ ആവേശത്തോടെയാണ് വരവേറ്റത്. ആപ്പിൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെങ്കിൽ അത് സാധ്യമാക്കുമെന്നും കണ്ണ് തള്ളുന്ന വില പ്രതീക്ഷിക്കാമെങ്കിലും ആപ്പിൾ കാർ വലിയ വഴിത്തിരിവിന് കാരണമാകുമെന്നും അവർ കണക്കുകൂട്ടുന്നുണ്ട്.
എന്നാൽ, ആപ്പിൾ ഏറെക്കാലമായി പണിയെടുത്തുകൊണ്ടിരിക്കുന്നതും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതുമായ ഒരു പ്രൊജക്ട് ഏറ്റവും മികച്ച എ.ആർ/വി.ആർ ഹെഡ്‌സെറ്റ് വികസിപ്പിക്കലാണ്. ആപ്പിൾ ഗ്ലാസുകൾക്ക് ആഗ്മെന്റഡ് റിയാലിറ്റി (എആർ) പിന്തുണ നൽകാനും അവർ ശ്രമിക്കുന്നുണ്ട്. എന്നാൽ, പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വില കുറഞ്ഞ എആർ ഗ്ലാസിനൊപ്പം വമ്പൻ വില പ്രതീക്ഷിക്കാവുന്ന നൂതന സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഒരു സമ്പൂർണ്ണ മിക്സഡ് റിയാലിറ്റി (എംആർ) ഹെഡ്‌സെറ്റ് കമ്പനി വികസിപ്പിച്ചെടുക്കാൻ പോവുകയാണ്.
കൈ ചലനങ്ങൾ ട്രാക്കുചെയ്യുന്നതിനും പുറംലോകത്തിെൻറ ദൃശ്യങ്ങൾ ഹെഡ്‌സെറ്റ് ധരിക്കുന്ന ആളുകൾക്ക് കാണിക്കുന്നതിനും ഒരു ഡസനോളം ക്യാമറകളുമായിട്ടായിരിക്കും എം.ആർ ഹെഡ്‌സെറ്റ് എത്തുക. കണ്ണഞ്ചിപ്പിക്കുന്ന മിഴിവുള്ള 8K ഡിസ്പ്ലേയും കൂടെ നൂതന eye-tracking സാങ്കേതികവിദ്യയും ഒത്തുചേരുന്നതോടെ വിപണിയിലുള്ള മറ്റെല്ലാ ഫ്ലാഗ്ഷിപ്പ് ഹെഡ്സെറ്റുകളെയും ആപ്പിൾ എംആർ ഹെഡ്‌സെറ്റ് പിക്ച്വർ ക്വാളിറ്റിയിൽ പിന്തള്ളും.
അതേസമയം, വിലയുടെ കാര്യത്തിലാണ് ആപ്പിൾ വീണ്ടും ഞെട്ടിക്കാൻ പോകുന്നത്. ഫേസ്ബുക്കിെൻറ ഒക്യുലസ് അടക്കമുള്ള വിപണിയിലെ മറ്റെല്ലാ AR/VR ഹെഡ്സെറ്റുകളേക്കാളും വലിയ വിലയാണ് കമ്പനി ആഭ്യന്തരമായി ചർച്ച ചെയ്ത് തീരുമാനിച്ചിരിക്കുന്നത്. അതായത് 3,000 ഡോളർ(2,18,755 രൂപ). എന്നാൽ, തങ്ങളുടെ ജനറൽ ഉപയോക്താക്കളേക്കാൾ വ്യവസായികളെയാണ് ആപ്പിൽ പുതിയ എം.ആർ ഹെഡ്സെറ്റുകളിലൂടെ ലക്ഷ്യമിടുന്നത്. 3,500 ഡോളർ വിലയുള്ള മൈക്രോസോഫ്റ്റിെൻറ ഹോളോലെൻസ് എന്ന ഉത്പന്നവുമായി മത്സരിക്കാനാണ് ആപ്പിൾ എത്തുന്നത് എന്ന വ്യക്തം.
ബിൽ ഗേറ്റ്സിെൻറ കമ്പനി ഹോളോലെൻസ് വിപണിയിൽ എത്തിച്ചത് ഗവേഷകരെയും വ്യവസായികളെയും ഉന്നമിട്ട് തന്നെയായിരുന്നു. എന്തായാലും 2022ൽ ആപ്പിൾ തങ്ങളുടെ എംആർ ഹെഡ്‌സെറ്റ് വിപണിയിൽ എത്തിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാേങ്കതിമായ ചില വെല്ലുവിളികൾ ഉള്ളതിനാൽ ലോഞ്ചിങ് നീളാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.