'വീടുവിടാനില്ല'; ഓഫിസിലെത്തണമെന്ന ഉത്തരവിനെതിരെ ആപ്പിൾ ജീവനക്കാർ
text_fieldsവാഷിങ്ടൺ: ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും നിർബന്ധമായി ഓഫിസിൽ ജോലിക്കെത്തണമെന്ന ടെക് ഭീമൻ ആപ്പിളിന്റെ ഉത്തരവിനെതിരെ മറുപരാതിയുമായി ജീവനക്കാർ. വീട്ടിൽനിന്ന് ജോലിയെടുക്കാമെങ്കിലും സെപ്റ്റംബർ മുതൽ ആഴ്ചയിൽ മൂന്നു ദിവസം ഓഫിസിലെത്താനാണ് കമ്പനി സി.ഇ.ഒ ടിം കുക്ക് എല്ലാ ജീവനക്കാർക്കും നിർദേശം നൽകിയത്. ചൊവ്വ, വ്യാഴം ദിവസങ്ങളും ജീവനക്കാരനിഷ്ടമുള്ള മറ്റൊരു ദിവസവുമാണ് നിർബന്ധം. എന്നാൽ, 'ആപ്പിൾ ടുഗെദർ' എന്ന പേരിലുള്ള ജീവനക്കാരുടെ സംഘടനയാണ് ഇതിനെതിരെ പരാതി തയാറാക്കി ജീവനക്കാർക്കിടയിൽ പ്രചരിപ്പിച്ചത്.
വീട്ടിലിരുന്ന് ജോലിയെടുത്തിട്ടും പ്രവർത്തനക്ഷമതയിൽ കുറവുണ്ടായിട്ടില്ലെന്നും അതാണ് ഗുണകരമെന്നും തൊഴിലാളികൾ പറയുന്നു. പരമാവധി തൊഴിലാളികളിൽനിന്ന് ഒപ്പുശേഖരണവും സംഘടന ലക്ഷ്യമിടുന്നുണ്ട്. കോവിഡ് പിടിമുറുക്കിയതോടെ ട്വിറ്റർ, ഫേസ്ബുക്ക് കമ്പനികൾ വീട്ടിൽനിന്ന് ജോലി നിർബന്ധമാക്കിയപ്പോൾ ആപ്പിൾ ഓഫിസിൽ വരുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. കമ്പനിയുടെ നിലപാടിനെ തുടർന്ന് 'മെഷീൻ ലേണിങ്' ഡയറക്ടർ ഇയാൻ ഗുഡ്ഫെലോ രാജിവെച്ച് ഗൂഗ്ളിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.