ജനുവരി 19നകം ടിക് ടോക് നീക്കം ചെയ്യണം; ഗൂഗ്ളിനും ആപ്പിളിനും യു.എസിന്റെ അന്ത്യശാസനം
text_fieldsവാഷിങ്ടൺ: ജനുവരി 19നകം ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക് ടോക് നീക്കം ചെയ്യണമെന്ന അന്ത്യശാസനവുമായി യു.എസ്. 2025 ജനുവരിയോടെ ടിക് ടോകിന് നിരോധനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് നിർദേശം. എന്നാൽ ഇതിനോട് ഗൂഗ്ളും ആപ്പിളും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ബൈറ്റ് ഡാന്‍സുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. ജനുവരി 19നകം അതില്‍ നിന്ന് പിന്മാറുകയോ യു.എസിന്റെ നിരോധനം നേരിടുകയോ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സമയപരിധിക്ക് മുമ്പേ ആപ്പിളിന്റെയും ഗൂഗ്ളിന്റെയും സ്റ്റോറുകളിൽ നിന്ന് ടിക്ടോക് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹൗസ് സെലക്ട് കമ്മറ്റി ചെയര്‍ ജോണ്‍ മുല്ലേനറും റാങ്കിങ് അംഗം കൃഷ്ണ മൂര്‍ത്തിയും ഇരുകമ്പനികൾക്കും കത്തയച്ചത്.
കൃത്യമായ യോഗ്യതയോടുകൂടിയുള്ള പിന്മാറ്റമുണ്ടായാല്‍ മാത്രമേ മറ്റ് മാര്‍ക്കറ്റിങ്ങുകള്‍ക്കോ സേവനങ്ങള്‍ക്കോ കഴിയുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനനുസരിച്ചാണ് കത്തയയച്ചത്. യു.എസിന്റെ നിയമപ്രകാരം അഭിഭാഷകന്‍ ആവശ്യപ്പെടുന്നത് പോലെ 2025 ജനുവരി 19നകം പാലിക്കണമെന്നും ഇതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.