‘ഇനി സർവിസില്ല’; ഒരു പ്രൊഡക്ട് കൂടി ആപ്പിൾ കാലഹരണപ്പെട്ട ലിസ്റ്റിലേക്ക് മാറ്റി
text_fieldsആപ്പിൾ അവരുടെ ജനപ്രിയമായ ഒരു ഉത്പന്നം കൂടി കാലഹരണപ്പെട്ട പ്രൊഡക്ടുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. മൂന്നാം ജനറേഷൻ ഐപാഡ് മിനിയുടെ വൈ-ഫൈ, സെല്ലുലാർ മോഡലുകളെയാണ് ഔദ്യോഗികമായി കാലഹരണപ്പെട്ട ലിസ്റ്റിലേക്ക് മാറ്റിയിരിക്കുന്നത്.
ഇനി മുതൽ മൂന്നാം ജനറേഷൻ ഐപാഡ് മിനി ഉപയോഗിക്കുന്നവർക്ക്, ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ല. സർവീസ് പ്രൊവൈഡർമാർക്ക് ഉപകരണത്തിന്റെ പാർട്സുകൾ ഓർഡർ ചെയ്യാൻ കഴിയാത്തതിനാലാണിത്.
ഏഴ് വർഷത്തിലേറെയായി വിതരണം നിർത്തിയ ഉൽപ്പന്നങ്ങളെയാണ് ആപ്പിൾ കാലഹരണപ്പെട്ട (obsolete ) ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. രണ്ടാം തലമുറ ഐപാഡ് എയറിനൊപ്പം 2014 ൽ ആപ്പിൾ പുറത്തിറക്കിയ ഒരു ജനപ്രിയ ഐപാഡായിരുന്നു മൂന്നാം തലമുറ ഐപാഡ് മിനി.
നേരത്തെ, 2014ൽ പുറത്തിറക്കിയ ഐഫേൺ 6 പ്ലസിനെ ആപ്പിൾ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. വിതരണം നിര്‍ത്തി അഞ്ച് വര്‍ഷത്തില്‍ ഏറെയായതും എന്നാല്‍, ഏഴ് വര്‍ഷത്തില്‍ കൂടാത്തതുമായ ഉൽപ്പന്നങ്ങളെയാണ് ആപ്പിള്‍ വിന്‍റേജ് ലിസ്റ്റിൽ ഉള്‍പ്പെടുത്തുന്നത്. വിന്റേജ് ഉൽപ്പന്നങ്ങൾക്കും ആപ്പിളിൽ നിന്ന് ഒരു തരത്തിലുള്ള ഹാർഡ്‌വെയർ സർവീസും ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.