Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right‘ഐഫോൺ റിപ്പയർ’ ഇനി കീശ...

‘ഐഫോൺ റിപ്പയർ’ ഇനി കീശ കീറില്ല; ഞെട്ടിക്കുന്ന നീക്കവുമായി ആപ്പിൾ

text_fields
bookmark_border
‘ഐഫോൺ റിപ്പയർ’ ഇനി കീശ കീറില്ല; ഞെട്ടിക്കുന്ന നീക്കവുമായി ആപ്പിൾ
cancel
camera_alt

Image: Apple Inc.

ഐഫോൺ വാങ്ങുന്നവർക്ക് ഇനി റിപ്പയർ കോസ്റ്റിനെ കുറിച്ചോർത്തുള്ള ആശങ്ക വേണ്ടിവരില്ല. തങ്ങളുടെ റിപ്പയർ നടപടിക്രമങ്ങളിൽ കാര്യമായ അപ്‌ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ ടെക് ഭീമൻ. ഐഫോണുകൾക്ക് വരുന്ന കേടുപാടുകൾ പരിഹരിക്കാൻ ഇനി ചിലവ് നന്നായി തന്നെ കുറഞ്ഞേക്കും. കാരണം മറ്റൊന്നുമല്ല, യൂസ്ഡ് ഐഫോൺ പാർട്സുകൾ ഉപ​യോഗിച്ച് ഫോൺ റിപ്പയർ ചെയ്യാൻ ആപ്പിൾ അനുവാദം നൽകിയിരിക്കുകയാണ്.

ഈ തീരുമാനം നടപ്പിലാകുന്നതോടെ സാധാരണ മൊബൈൽ ഫോൺ റിപ്പയർ ഷോപ്പുകളിലും ഐഫോണുകൾ സുരക്ഷിതമായി നന്നാക്കാൻ കഴിയും, അതും ചിലവ് കുറഞ്ഞ രീതിയിൽ. ഐഫോൺ ഉപ​യോഗിക്കുന്നവരുടെ സുരക്ഷയും സ്വകാര്യതയുമൊക്കെ പരിഗണിച്ചായിരുന്നു ഇതുവരെ ആപ്പിൾ പുനരുപയോഗിച്ച ഭാഗങ്ങൾ ഉപയോഗിച്ച് ഫോൺ അറ്റകുറ്റപ്പണി നടത്താനുള്ള ആനുവാദം നൽകാതിരുന്നത്.

ഏറെ നാളത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് അതിനുള്ള അനുവാദം നൽകാൻ കമ്പനി സന്നദ്ധരായത്. എന്നാൽ, പുനരുപയോഗിച്ച ഭാഗങ്ങള്‍ ഉപയോ​ഗിച്ച് ഐഫോണുകൾ റിപ്പയർ ചെയ്യുന്നതിന് ആപ്പിൾ ചില രീതികളും മുന്നോട്ടുവെക്കുന്നുണ്ട്. നിങ്ങളുടെ ഫോണിൽ കേടുവരുന്ന ഭാഗം മാറ്റിവെക്കുമ്പോൾ അത് ആപ്പിളിന്റെ ഒറിജിനൽ പാർട്സ് ആണെന്ന് ഉറപ്പുവരുത്തണം. അത് സാധ്യമാക്കുന്നതിനായി ‘പെയർ’ എന്ന പേരിൽ പ്രത്യേക സംവിധാനവും ആപ്പിൾ ഒരുക്കിയിട്ടുണ്ട്.

ആളുകൾ ഉപയോഗിക്കുന്നത് ആപ്പിളിന്റെ ഒറിജിനൽ ഭാഗങ്ങളാണെന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് ‘പെയർ’.ആപ്പിളിൽ നിന്ന് തന്നെ യൂസർമാർക്ക് യൂസ്ഡ് പാർട്സുകൾ വാങ്ങാനുള്ള സൗകര്യവുമുണ്ടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleiPhoneiPhone Repairused parts
News Summary - Apple introduces sustainable repair options featuring genuine used parts
Next Story