ഐ ഫോൺ 12 ലോഞ്ചിങ്ങിന് മുേമ്പ വില ചോർന്നു
text_fieldsപുതിയ ഐ ഫോൺ മോഡൽ പുറത്തിറങ്ങുന്ന വിവരമറിഞ്ഞത് മുതൽ ആപ്പിൾ ആരാധകർ കാത്തിരിപ്പിലാണ്. ഓക്ടോബർ13നാണ് ഏറ്റവും പുതിയ മോഡലായ ഐ ഫോൺ 12 കമ്പനി പുറത്തിറക്കാനിരിക്കുന്നത്. എന്നാൽ ഫോൺ ലോഞ്ചിങ്ങിന് നാല് ദിവസം മാത്രം ബാക്കിയിരിക്കേ ഫോണിെൻറ വിലയും മറ്റ് പ്രത്യേകതകളും ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വൈബോയിൽ പ്രത്യക്ഷപ്പെട്ടു.
നാല് വേരിയൻറുകളിലാകും ഐ ഫോൺ 12 ആപ്പിൾവിപണിയിലെത്തിക്കുകയെന്ന് വെയ്ബോയിൽ കാങ് എന്ന് പേരിലുള്ള പ്രൊഫൈലിലെ വിവരങ്ങൾ വഴി മനസിലാക്കാം. ഐ. ഫോൺ 12 മിനി, ഐ ഫോൺ 12, ഐ ഫോൺ 12 പ്രോ, ഐ ഫോൺ 12 പ്രോമാകസ് എന്നീ വേരിയൻറുകളിൽ ലഭ്യമാകുന്ന ഫോൺ OLED സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയോടു കൂടിയാകുംാ വിപണിയിലെത്തുക. മാഗ് സേഫ് ബ്രാൻഡഡ് വയർലെസ് ചാർജിങ് സംവിധാനത്തോടു കുടിയാകും ഐ ഫോൺ 12െൻറ വരവെന്നും പ്രവചിക്കപ്പെടുന്നു.
ഐ ഫോൺ 12 സീരീസ് വില
ഐ ഫോൺ 12 മിനിയും ഐ ഫോൺ 12ഉം യഥാക്രമം 51100, 58400 രൂപക്ക് ലഭ്യമാകുമെന്നാണ് പറയുന്നത്. കറുപ്പ്, വെളുപ്പ്, ചുവപ്പ്, നീല, പച്ച നിറങ്ങളിൽ ഇവ ലഭ്യമാകും. ഐ ഫോൺ 12 പ്രോക്ക് 73000 രൂപയും ഐ ഫോൺ 12 പ്രോമാക്സിന് 80400 രൂപയും വിലവരും. ഈ ഹാൻഡ്സെറ്റുകൾ ഗോൾഡ്, സിൽവർ, ഗ്രാഫൈറ്റ്, ബ്ലൂ നിറങ്ങളിലാകും ഇറങ്ങുക.
വിലവിവരങ്ങക്കൊപ്പം തന്നെ ഐ ഫോണ 12െൻറയും ഐ ഫോൺ 12 പ്രോയുടെയും പ്രീഓർഡർ ഒക്ടോബർ 16നോ 17നോ ആരംഭിക്കുമെന്നും വൈബോയിലെ പോസ്റ്റിൽ വ്യക്തമാക്കുന്നു. ഒക്ടോബർ 23നോ 24നോ ഫോൺ ലഭ്യമായിത്തുടങ്ങും. നവംബർ ആറിനോ ഏഴിനോ മാത്രമാകും ഐ ഫോൺ 12 മിനി സീരീസിെൻറ പ്രീഓർഡർ സ്വീകരിക്കുക. നവംബർ 13നോ 14നോ ഫോൺ ലഭ്യമായിത്തുടങ്ങും. നവംബർ 13നോ 14നോ ആകും ഐ ഫോൺ പ്രോമാക്സിെൻറ പ്രീ ഓർഡർ. നവംബർ 20നോ 21നോ സ്മാർട്ഫോൺ കിട്ടും.
പ്രത്യേകതകൾ
OLED സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയോടു കൂടിയാകും ഐ ഫോൺ 12 എത്തുക. ഡോൾബി വിഷൻ സ്റ്റാൻഡേർഡിൽ വിഡിയോ റെക്കോഡിങ് സൗകര്യം ഫോണുകളിൽ ലഭ്യമാകും. 5ജി കണക്ടിവിറ്റി ആദ്യമായി ഐഫോണുകളിൽ ആപ്പിൾ അവതരിപ്പിച്ചേക്കും. 15w വയർലെസ് ചാർജിങ് സംവിധാനമാണ് ഒരുക്കുന്നത്. മാഗ്സേഫ് ബ്രാൻഡഡ് മാഗ്നെറ്റിക് കേസും രണ്ട് വയർലെസ് ചാർജറുകളും ഫോണിനുണ്ടാകും. മാഗ്സേഫ് ചാർജറും മാഗ്സേഫ് ഡുവോ ചാർജറും.
ഡുവൽ റിയർ കാമറയാകും ഐ ഫോൺ 12 മിനിയുടെ പ്രത്യേകത. f/1.6 അപ്പാരച്ചറോട് കൂടിയുള്ള വൈഡ് ആംഗിൾ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടിങ് സൗകര്യവും മോഡലിലുണ്ടാകും. കാമറയും മറ്റും ഒന്നാണെങ്കിലും 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഐ ഫോൺ 12 മിനിയിൽ നിന്നും ഐ ഫോൺ 12നെ വ്യത്യസ്തമാക്കുന്നത്.
ഐ ഫോൺ 12 പ്രോ 6.1 ഇഞ്ച് ഡിസ്പ്ലേയോട് കൂടിയാണ് വരുന്നതെങ്കിലും ട്രിപ്ൾ റിയർ കാമറയും LiDAR സെൻസറുമുണ്ടാകും. 6.7 ഇഞ്ചിെൻറ ഡിസ്പ്ലേയുള്ള ഐ ഫോൺ 12പ്രോമാക്സിന് ട്രിപ്ൾ റിയർ കാമറയും 47 ശതമാനം വലിയ സെൻസറുകളുമുണ്ടാകും. മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി ടോപ് എൻഡ് മോഡലിൽ സൂപ്പർ വൈഡ് ആംഗിൾ കാമറ സംവിധാനവും ഒരുക്കുന്നുണ്ട്. ആപ്പിളിെൻറ ഏറ്റവും പുതിയ ചിപ്സെറ്റ് എ14 ബയോനിക്കായിരിക്കും കരുത്ത് പകരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.