ചൈനയിൽ പോയി ജോലി ചെയ്യാമോ...? ബോണസായി വലിയ തുക നൽകുമെന്ന് ആപ്പിൾ
text_fieldsതങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുന്ന ശീലമുണ്ട് അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്. അതേസമയം, കമ്പനിക്ക് വേണ്ടി ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന തൊഴിലാളികളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാനും അവർക്കറിയാം. കോവിഡ് മഹാമാരിയുടെ കാലത്ത് ചൈനയിലുള്ള തങ്ങളുടെ എണ്ണമറ്റ ജീവനക്കാർക്ക് ആപ്പിൾ, കെയർ പാക്കേജുകൾ അയച്ചത് വലിയ വാർത്തയായിരുന്നു.
എന്നാൽ, ഇപ്പോൾ ബിസിനസ് ആവശ്യങ്ങൾക്കായി ചൈനയിലേക്ക് മടങ്ങാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭീമൻ ബോണസാണ് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിലേക്ക് പോകേണ്ട ജീവനക്കാർക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കഴിഞ്ഞ ഒക്ടോബറിൽ കമ്പനി നീക്കിയിരുന്നു. അതിന് പിന്നാലെ, ഏഷ്യൻ രാജ്യത്തേക്ക് യാത്ര ചെയ്യാൻ സന്നദ്ധരാകുന്ന ജീവനക്കാർക്ക് അവിടുത്തെ കടുപ്പമേറിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വലിയ തുകയും ബോണസായി നൽകുമെന്ന് അറിയിച്ചു.
മുമ്പ്, ചൈനയിലേക്ക് യാത്ര ചെയ്യുന്ന ആപ്പിൾ ജീവനക്കാർക്ക് 10 ദിവസത്തെ ബിസിനസ്സ് യാത്ര നടത്തി അമേരിക്കയിലേക്ക് മടങ്ങാമായിരുന്നു. എന്നാൽ, പുതിയ പ്രോട്ടോക്കോളുകൾ അനുസരിച്ച്, ചൈനയിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു ജോലിക്കാരനും കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും അവിടെ താമസിക്കേണ്ടതുണ്ട്, കാരണം, രണ്ടാഴ്ച്ചയോളം അവിടെ െഎസൊലേഷനിൽ കഴിയണം.
ഇൗ 14 ദിവസങ്ങളിൽ കമ്പനി തെരഞ്ഞെടുത്ത ചെലവ് കുറഞ്ഞ ഹോട്ടലുകളിൽ കഴിയണം. അവർക്ക് ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണവും ലഭിക്കുകയില്ല. ചൈന ഇൗസ്റ്റേൺ എയർലൈൻസ് ജീവനക്കാർ നൽകുന്ന ഭക്ഷണം കഴിച്ച് വേണം രണ്ടാഴ്ച കഴിയാൻ. വസ്ത്രങ്ങളും സ്വയം വൃത്തിയാക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകുന്നത് തൊഴിയാളികൾക്ക് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിക്കൊണ്ടാണ്, ആപ്പിൾ, ചൈനയിലേക്ക് പോകാൻ സന്നദ്ധരാകുന്ന തൊഴിലാളിക്ക് ദിവസം 500 ഡോളർ (37,315 രൂപ) ബോണസ് വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.