Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒരു കഷ്ണം തുണിയിൽ ആപ്പിൾ ലോഗോ വെച്ചാൽ വില 1900; ടെക്​ ഭീമനെ ട്രോളി നെറ്റിസൺസ്​
cancel
Homechevron_rightTECHchevron_rightTech Newschevron_rightഒരു കഷ്ണം തുണിയിൽ...

ഒരു കഷ്ണം തുണിയിൽ 'ആപ്പിൾ ലോഗോ' വെച്ചാൽ വില 1900; ടെക്​ ഭീമനെ ട്രോളി നെറ്റിസൺസ്​

text_fields
bookmark_border

ഏറ്റവും പുതിയ M1 പ്രോ, M1 മാക്സ്​ മാക്​ബുക്ക്​ പ്രോ മോഡലുകൾക്കൊപ്പം ആപ്പിൾ കഴിഞ്ഞ ദിവസം ഒരു ചെറിയ പ്രൊഡക്ട് കൂടി​ ലോഞ്ച്​ ചെയ്​തിരുന്നു. ആപ്പിൾ ഉപകരണങ്ങൾ വൃത്തിയാക്കാനുള്ള മൈക്രോ ഫൈബർ പോളിഷിംഗ് തുണിയായിരുന്നു അത്​. എന്നാൽ, തുണിയുടെ വില കേട്ടവരെല്ലാം ഞെട്ടിത്തരിച്ചു. ഇന്ത്യയിൽ 1900 രൂപ നൽകിയാൽ ആപ്പിളി​െൻറ പോളിഷിങ്​ തുണി സ്വന്തമാക്കാം. എന്തായാലും ഇൻറർനെറ്റിൽ 'ആപ്പിൾ തുണി' വൈറലായി​. നെറ്റിസൺസ്​ അമേരിക്കൻ ടെക്​ ഭീമനെ പതിവുപോലെ ട്രോളുകളിൽ മുക്കുകയാണ്​.

ആപ്പിളിന്റെ ഇന്ത്യയിലെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിലവിൽ ഉത്​പന്നം ലിസ്റ്റ്​ ചെയ്​തിട്ടുണ്ട്​. 1900 രൂപ ഒരുമിച്ച്​ നൽകാൻ കഴിയാത്തവർക്ക്​ കമ്പനി 224 രൂപ വീതം തവണകളായി അടച്ച്​ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്​. അത്രയും തുകയ്​ക്ക്​ ആപ്പിൾ ഒരു പെട്ടിയിൽ നിറയെ മൈക്രോ ഫൈബർ തുണി നൽകുമെന്ന് ആരും​​ കരുതണ്ട, ഒരേയൊരു പീസ്​ മാത്രമാണ്​ ലഭിക്കുക. അതിൽ ആപ്പിളി​െൻറ ഒരു ലോഗോയും ഉണ്ടായിരിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൻ അഞ്ച് ദിവസത്തിനുള്ളിൽ ഡെലിവർ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.


സമൂഹ മാധ്യമങ്ങളിൽ നിറയെ വിമർശനങ്ങളുയർന്നതിന്​ പിന്നാലെ ആപ്പിൾ വിശദീകരണവുമായി എത്തുകയും ചെയ്​തു. 'തങ്ങളുടെ ഉത്​പന്നങ്ങളുടെ ഡിസ്​പ്ലേകൾ വൃത്തിയാക്കാൻ വേണ്ടി മാത്രമായി പ്രത്യേകമായി രൂപകൽപ്പന ചെയ്​തതാണ്​ പുതിയ പോളിഷിങ്​ തുണിയെന്ന്'​ ആപ്പിൾ വ്യക്തമാക്കി. വളരെ പതുപതുത്തതും പോറൽ വരുത്താത്തതുമായ തുണിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. മൈക്രോ ഫൈബർ തുണികൊണ്ട്​ വൃത്തിയാക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ഒരു ലിസ്റ്റ് പോലും കമ്പനി പങ്കിട്ടു. ഐഫോണുകൾ, ഐപാഡുകൾ, മാക്കുകൾ മുതൽ ഐപോഡുകൾ, ആപ്പിൾ വാച്ച് മോഡലുകൾ, പ്രോ ഡിസ്പ്ലേ എക്സ്ഡിആർ വരെയുള്ള ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplePolishing Cloth
News Summary - Apple Launches Polishing Cloth for 1900 rs to Help Clean Your Devices Safely
Next Story