ഐ ഫോണ്‍ 13 സീരീസ് വിപണിയിൽ; മൂന്ന് മോഡലുകൾ ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഔട്ടാകും
text_fieldsന്യൂഡൽഹി: ആപ്പിൾ പ്രേമികള്‍ ഏറെ കാത്തിരുന്ന ഐ ഫോണ്‍ 13 സീരീസ് പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടെ തങ്ങളുടെ ഓൺലൈൻ സ്റ്റോറിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ആപ്പിൾ.
ഐ ഫോൺ 13, ഐ ഫോൺ 13 പ്രോ സീരിസ് എന്നിവ പ്രധാന ആകർഷണങ്ങളായി മാറുന്നതോടെ ചില മോഡലുകൾ ആപ്പിൾ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഔട്ടാവുകയാണ്. ഐ ഫോൺ 12 പ്രോ, 12 പ്രോ മാക്‌സ്, ഐ ഫോൺ എക്സ്.ആർ എന്നീ മോഡലുകളെയാണ് ഓൺലൈൻ സ്റ്റോറിൽ നിന്ന് പിൻവലിച്ചത്. ഇന്ത്യയിലെ ആപ്പിൾ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്ന് ഈ മൂന്ന് മോഡലുകൾ ഇനി വാങ്ങാൻ സാധിക്കില്ല.
ഐഫോൺ 13 സീരീസിന് പുറമേ ഐ ഫോൺ 12, ഐ ഫോൺ 12 മിനി, ഐ ഫേൺ 11, ഐ ഫോൺ എസ്.ഇ എന്നീ മോഡലുകൾ മാത്രമാകും ഓൺലൈൻ സ്റ്റോറിൽ ലഭ്യമാകുക. ഐഫേൺ 11, 12 സീരീസുകളുടെ വില കഴിഞ്ഞ ദിവസം ആപ്പിൾ കുറച്ചിരുന്നു. 65,900 രൂപ മുതൽ ഐഫോൺ 12 ലഭ്യമാകും. 49,900 ആണ് ഐ ഫോൺ 11ന്‍റെ പ്രാരംഭ വില.
5ജി കരുത്തുമായാണ് പുതിയ ഐ ഫോണ്‍ 13 സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്. സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോണ്‍ 13 സീരീസ് വിപണിയില്‍ എത്തുക. ട്വിന്‍ റിയര്‍ ക്യാമറയോടൊപ്പം മികച്ച വാട്ടര്‍ റെസിസ്റ്റ് പ്രത്യേകതയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഐ ഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ, ഐ ഫോണ്‍ 13 പ്രോ മാക്‌സ് എന്നിവയാണ് മോഡലുകള്‍. മിനിക്ക് 69,900 രൂപയും പ്രോക്ക് 1,19,900 രൂപയും മാക്‌സിന് 1,29,900 രൂപയുമായിരിക്കും വില. ഇന്ത്യയടക്കം 30 മേഖലകളിലെ കസ്റ്റമേഴ്സിന് ബുധനാഴ്ച അഞ്ച് മണി മുതൽ പ്രീഓർഡർ ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.