പുതിയ ഐ.ഒ.എസ് അപ്ഡേറ്റിൽ കിടിലൻ മാറ്റങ്ങൾ; പക്ഷെ ! യൂറോപ്പിലുള്ള ഐഫോൺ യൂസർമാർക്ക് മാത്രം
text_fieldsഒടുവിൽ എല്ലാ ഐഫോൺ യൂസർമാർക്കുമായി iOS 17.4 അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. നിരവധി മാറ്റങ്ങളാണ് ഇത്തവണ പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനിലുള്ളവർക്ക്. യൂറോപ്പിലെ കർശനമായ ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡി.എം.എ) പാലിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ അപ്‌ഡേറ്റ് നിരവധി മാറ്റങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്ന് ആപ്പുകൾ സൈഡ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനാണ് അതിൽ എടുത്തുപറയേണ്ടത്. പൊതുവെ ഐഫോണിൽ ആപ്പിളിന്റെ സ്വന്തം ആപ്പ് സ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. ഇനി മുതൽ തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാം. കൂടാതെ, പുതിയ ഇമോജികൾ, ഡിഫോൾട്ട് ബ്രൗസർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ, നിരവധി സുരക്ഷ ഫിക്സുകൾ എന്നിവയും പുതിയ അപ്ഡേറ്റിൽ വാഗ്ദാനം ചെയ്യുന്നു.
വ്യവസായ സ്ഥാപനങ്ങള്‍ വിപണിയില്‍ കുത്തകാധിപത്യം കയ്യാളുന്നത് ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇ.യു പുതിയ ഡി.എം.എ നിയമം കൊണ്ടുവന്നത്. ആപ്പിളിന്റെ ആപ്പ് സ്‌റ്റോറിൽ ഈടാക്കുന്ന അമിതമായ ഫീസുകള്‍ മറികടക്കാന്‍ യൂറോപ്യൻ യൂണിയനിലെ പുതിയ നിയമം ഡെവലപ്പര്‍മാരെ സഹായിക്കും. ആപ്പ് സ്റ്റോറില്‍ ആപ്പിന്റെ ഡൗണ്‍ലോഡുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞാല്‍ ഡൗണ്‍ലോഡ് ഒന്നിന് 50 ശതമാനം ഫീസാണ് ആപ്പിള്‍ ഈടാക്കുന്നത്. ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ഡെവലപ്പര്‍മാർ ആപ്പിളിന് കൊടുക്കണം.
തേർഡ് പാർട്ടി ആപ്പുകൾക്കുള്ള എൻ.എഫ്.സി പിന്തുണയാണ് മറ്റൊരു പ്രധാന മാറ്റം. ഐഒഎസ് 17.4 ബീറ്റ അപ്‌ഡേറ്റ് ചെയ്യുന്നതോടെ, യൂറോപ്യൻ യൂണിയനിലെ മൂന്നാം കക്ഷി ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ബാങ്കിങ്, വാലറ്റ് ആപ്പ് എന്നിവയ്‌ക്കായി NFC സേവനങ്ങളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.