കൂടുതൽ ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന് ആപ്പിൾ
text_fieldsഇന്ത്യ ആവേശകരമായ വിപണിയാണെന്നും കൂടുതൽ ഐഫോൺ ഇവിടെ നിർമിക്കാൻ ലക്ഷ്യമിടുന്നതായും ആപ്പിൾ സി.ഇ.ഒ ടിം കുക്ക്.
ഇന്ത്യയിൽ ശ്രദ്ധേയമായ ഇരട്ട അക്ക വരുമാന വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. മാർച്ച് പാദത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. ഈ കുതിച്ചുചാട്ടം ആപ്പിളിന്റെ തന്ത്രപ്രധാന വിപണിയെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് -അദ്ദേഹം പറഞ്ഞു. എന്നാൽ ഏതെല്ലാം ആപ്പിൾ ഉൽപന്നങ്ങളാണ് വരുമാന വളർച്ചക്ക് സഹായിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ചാൽ ഐഫോൺ വില കുറയുമോ എന്നത് സംബന്ധിച്ച സൂചനകളും അദ്ദേഹം നൽകിയില്ല. ഇന്ത്യയുടെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പുതിയ സ്റ്റോറുകളും വിതരണ സംവിധാനങ്ങളും തുറന്നതായി അദ്ദേഹം പറഞ്ഞു. പ്രാദേശിക സമൂഹത്തിന്റെ സഹായത്തിനായി പുനരുപയോഗ ഊർജം, ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം തുടങ്ങിയ പദ്ധതികൾക്ക് സഹായം നൽകുമെന്നും കുക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.