വെള്ളത്തിന് മുകളിൽ ചില്ലുകൊണ്ട് കുംഭഗോപുരം; ഞെട്ടിപ്പിച്ച് ആപ്പിളിെൻറ പുതിയ റീട്ടെയിൽ സ്റ്റോർ
text_fieldsപലയിടങ്ങളിലായി വ്യത്യസ്തവും അമ്പരിപ്പിക്കുന്നതുമായ റീെട്ടയിൽ സ്റ്റോറുകളുള്ള കമ്പനിയാണ് ആപ്പിൾ. തങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഗംഭീര അനുഭവങ്ങൾ സമ്മാനിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇൗയടുത്താണ് ബാേങ്കാക്കിൽ പൂർണമായും ഗ്ലാസിൽ നിർമിച്ച ആദ്യത്തെ ആപ്പിൾ സ്റ്റോർ അവതരിപ്പിച്ചത്. എന്നാൽ, സിംഗപ്പൂരിൽ അതിലും വ്യത്യസ്തമായ സ്റ്റോറാണ് ആപ്പിൾ ഒരുക്കിയിരിക്കുന്നത്.
പൂർണമായും ഗ്ലാസിൽ പണിത ഒരു കുംഭഗോപുരം പോലെയുള്ള സ്റ്റോർ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിലാണ്. സിംഗപ്പൂരിലെ മറീന ബേയിലാണ് അതിമനോഹരമായ ആപ്പിൾ റീെട്ടയിൽ സ്റ്റോർ സ്ഥിതിചെയ്യുന്നത്. കാണുന്നവർക്ക് വെള്ളത്തിൽ ഒഴുകിക്കളിക്കുന്നത് പോലെ തോന്നിക്കുന്ന പുതിയ സ്റ്റോർ കമ്പനിയുടെ ഏറ്റവും വലിയ റീട്ടെയിൽ പ്രൊജക്റ്റാണ്.
കുത്തനെയുള്ള 10 ബാറുകളിൽ 114 ഗ്ലാസ് പീസുകൾ ഒന്നിന് പുറകേ ഒന്നായി ചേർത്തുവെച്ചാണ് കുംഭഗോപുരം നിർമിച്ചിരിക്കുന്നത്. റോമൻ ടെമ്പിളിനുള്ളിൽ സ്ഥിതിചെയ്യുന്ന പാന്തിയോൻ എന്ന കുംഭഗോപുരത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് ആപ്പിൾ മറീന ബേ സാൻഡ്സിെൻറ നിർമിതി.
പൂർണമായും ഗ്ലാസിൽ നിർമിച്ചതിനാൽ സിംഗപ്പൂർ സ്കൈലൈനിെൻറയും അതിന് ചുറ്റുമുള്ള ജലത്തിെൻറയും 360 ഡിഗ്രിയിലുള്ള പനോരമിക് കാഴ്ച്ചയും ആസ്വദിക്കാം. അകത്ത് സസ്യങ്ങളും ആപ്പിൾ ഉൽപ്പന്നങ്ങൾ വെക്കാൻ മരംകൊണ്ട് നിർമിച്ച ഭീമാകാരമായ ടേബിളുകളും ഉണ്ട്. സിംഗപ്പൂരിലെ ഏറ്റവും പ്രശസ്തമായ സ്ഥലത്തുള്ള ആപ്പിൾ സ്റ്റോറിൽ ആകർഷകമായ അനുഭവമായിരിക്കും സന്ദർശകരെ കാത്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.