‘പുതിയ തലമുറയോട് സഹതാപം തോന്നുന്നു’; എ.ഐ ഹെഡ്ബാൻഡ് ധരിച്ച ചൈനീസ് കുട്ടികളുടെ വിഡിയോ പങ്കുവെച്ച് എ.ആർ റഹ്മാൻ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യർക്ക് ഒരുപോലെ അനുഗ്രഹവും ഉപദ്രവകാരിയുമാണ്. മനുഷ്യരുടെ ജോലി ഏറെ എളുപ്പമാക്കുന്നതിനൊപ്പം നമ്മെ മടിയൻമാരാക്കാനും നിർമിത ബുദ്ധി ഒരു കാരണക്കാരനാകും. ഇപ്പോഴിതാ, എ.ഐയുടെ അപകടത്തെ കുറിച്ചുള്ള സൂചന നൽകുന്ന ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ എ.ആർ റഹ്മാൻ.
‘പുതുതലമുറയോട് തനിക്ക് സഹതാപം തോന്നുന്നുവെന്ന്’ കുറിച്ച് കൊണ്ട് അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വിഡിയോ ചൈനയിലെ ഒരു ക്ലാസ് റൂമിൽ നിന്നുള്ളതാണ്. ചൈനയിലെ ക്ലാസ് മുറികൾ വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ എ.ഐ ബാൻഡുകൾ ഉപയോഗിക്കുന്നതായാണ് പങ്കിട്ട വിഡിയോയിൽ കാണിക്കുന്നത്. വിദ്യാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനും അവരുടെ വികാരങ്ങളെക്കുറിച്ച് അധ്യാപകനെ അറിയിക്കാനും ബാൻഡിന് കഴിയും. വിദ്യാർത്ഥികളുടെ ഹാജർ രേഖപ്പെടുത്താൻ ക്ലാസ് മുറികളിലും സ്കൂൾ പരിസരങ്ങളിലും റോബോട്ടുകൾ ഉള്ളതായും വിഡിയോയിൽ കാണാം.
2019-ൽ പുറത്തുവന്ന ആ വിഡിയോ വീണ്ടും പങ്കുവെച്ചുകൊണ്ട് എ.ആർ റഹ്‌മാൻ കുറിച്ചത് ഇങ്ങനെ -, “പുതിയ തലമുറയോട് എനിക്ക് സഹതാപം തോന്നുന്നു… അവർ ഒരേ സമയം അനുഗ്രഹിക്കപ്പെട്ടവരും ശപിക്കപ്പെട്ടവരുമാണോ? കാലത്തിന് മാത്രമേ അത് തെളിയിക്കാൻ കഴിയൂ. ”
വിഡിയോ കാണാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.