+62 എന്ന് തുടങ്ങുന്ന നമ്പറിൽ നിന്ന് വാട്സ്ആപ്പിൽ കോളുകൾ വരുന്നുണ്ടോ..? എടുക്കരുത് ! തിരിച്ച് വിളിക്കരുത് ! ഇതാണ് കാരണം..
text_fieldsലോകമെമ്പാടുമായി കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. അതുകൊണ്ട് തന്നെ സൈബർ കുറ്റവാളികളുടെ വിളനിലം കൂടിയായി വാട്സ്ആപ്പ് മാറിയിട്ടുണ്ട്. വീണ്ടും പുതിയ തട്ടിപ്പുമായി ഒരുകൂട്ടം സൈബർ ക്രിമിനലുകൾ ഇറങ്ങിയിട്ടുണ്ട്. നിങ്ങളും എളുപ്പം അവരുടെ ഇരയാകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാനായി തുടർന്ന് വായിക്കുക.
നിങ്ങൾക്ക് +62 എന്ന് തുടങ്ങുന്ന നമ്പറിൽ നിന്ന് വാട്സ്ആപ്പിൽ പലതവണയായി മിസ്ഡ് കോൾ ലഭിച്ചിട്ടുണ്ടോ..? ഇന്തോനേഷ്യ (+62), എത്യോപ്യ (+251), മലേഷ്യ (+60), കെനിയ (+254), വിയറ്റ്‌നാം (+84) തുടങ്ങി വിവിധ രാജ്യാന്തര നമ്പറുകളിൽ നിന്നായി നിരവധി വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഇപ്പോൾ കോളുകൾ വരുന്നുണ്ട്.
അതൊന്നും ആ രാജ്യങ്ങളിൽ നിന്ന് വരുന്ന കോളുകളാണെന്ന് കരുതേണ്ട, ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഈ അന്താരാഷ്ട്ര നമ്പറുകൾ രാജ്യത്തെ തട്ടിപ്പുകാർക്ക് ചില ഏജൻസികൾ വിൽക്കുന്നതാണ്.
മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ഒന്നിലധികം ആളുകൾ പുതിയ തട്ടിപ്പിനെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. ‘എല്ലാ ദിവസവും പലതവണയായി ഇന്തോനോഷ്യൻ കോഡിൽ തുടങ്ങുന്ന നമ്പറിൽ നിന്ന് വാട്സ്ആപ്പ് കോളുകൾ ലഭിക്കുന്നതായാണ് ആളുകൾ പരാതിപ്പെടുന്നത്. അജ്ഞാത നമ്പറുകളിൽ നിന്ന് വിഡിയോ കോളുകളും ധാരാളം വരുന്നുണ്ട്. അവ അറ്റൻഡ് ചെയ്യുന്നതാണ് ഏറ്റവും അപകടം സൃഷ്ടിക്കുക.
അന്താരാഷ്ട്ര കോഡുകളിൽ തുടങ്ങുന്ന അറിയാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന് ട്രായ് (TRAI) തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്. അത് പാലിച്ചാൽ, പണവും മാനവും പോകാതെ സൂക്ഷിക്കാം.
എന്ത് ചെയ്യണം..?
അത്തരം നമ്പറുകളിൽ നിന്ന് കോളുകൾ വന്നാൽ, ഒരിക്കലും അത് അറ്റൻഡ് ചെയ്യാതിരിക്കുക. മിസ്ഡ് കോളാണെങ്കിൽ തിരിച്ചുവിളിക്കാനും ശ്രമിക്കരുത്. എന്ത് തരം തട്ടിപ്പാണ് സൈബർ കുറ്റവാളികൾ പ്ലാൻ ചെയ്തിരിക്കുന്നത് എന്നതിൽ നിലവിൽ വ്യക്തത ഇല്ലാത്തതിനാൽ, കോളുകളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. അതുപോലെ അത്തരം നമ്പറുകൾ റിപ്പോർട്ട് ചെയ്യുക, ഒപ്പം ബ്ലോക്കും ചെയ്യുക.
അത്തരം നമ്പറുകൾ ബ്ലോക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമായി വാട്സ്ആപ്പിലെ കോൾസ് (calls) സെക്ഷനിൽ പോയി നമ്പറിന് അടുത്തുള്ള കോൺടാക്ട് ഐകണിൽ ക്ലിക്ക് ചെയ്ത്, നാലാമതായുള്ള i ബട്ടൺ തെരഞ്ഞെടുക്കുക. ശേഷം കോൺടാക്ട് ഇൻഫോയിൽ ഏറ്റവും അവസാനമായി കാണുന്ന block അതുപോലെ report ഓപ്ഷനുകൾ ഉപയോഗപ്പെടുത്തുക. ചുവടെയുള്ള സ്ക്രീൻഷോട്ട് കാണുക...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.