വിൻഡോസ് 7, വിൻഡോസ് 8 ഉപയോഗിക്കുന്നവരാണോ..; ഇനി നിങ്ങൾക്ക് ഗൂഗിൾ ക്രോം സേവനമില്ല..!
text_fieldsലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വെബ് ബ്രൗസറായ ഗൂഗിൾ ക്രോം ചില കംപ്യൂട്ടറുകളിൽ സേവനം നിർത്താൻ പോവുകയാണ്. പഴയ വിൻഡോസ് വേർഷനുകളായ വിൻഡോസ് 7, വിൻഡോസ് 8, വിൻഡോസ് 8.1 എന്നിവയിൽ പ്രവർത്തിക്കുന്ന പി.സികളിൽ ക്രോം ബ്രൗസർ സേവനം അവസാനിപ്പിക്കുമെന്ന് ഗൂഗിൾ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരി ഏഴിന് പുറത്തിറക്കുന്ന ഗൂഗിൾ ക്രോം വി110-ന്റെ റിലീസിന് ശേഷം സേവനങ്ങൾ പൂർണമായും അവസാനിപ്പിച്ചേക്കും. പഴയ ക്രോം പതിപ്പുകൾക്ക് ടെക്നിക്കൽ, സെക്യൂരിറ്റി പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ക്രോമിന്റെ പുതിയ പതിപ്പുകൾ ഉപയോഗിക്കുന്നത് തുടരാൻ വിൻഡോസ് 10 അല്ലെങ്കിൽ വിൻഡോസ് 11-ലേക്ക് മാറേണ്ടിവരും. അതേസമയം, മൈക്രോസോഫ്റ്റും വിൻഡോസ് 7 ഇഎസ്‌യു, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സപ്പോർട്ട് നിർത്തുകയാണ്.
ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ ഗൂഗിൾ ക്രോമിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അതു കൊണ്ടു തന്നെ ക്രോമിനെതിരെ നിരവധി സുരക്ഷാ ഭീഷണികളാണ് ഇടക്കിടെ ഉണ്ടാവാറുള്ളത്. സൈബർ കുറ്റവാളികൾ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ബ്രൗസർ കൂടിയാണിത്. സുരക്ഷാ വീഴ്ചകൾ വരുമ്പോഴെല്ലാം ക്രോം ബ്രൗസറിന്, ഗൂഗിൾ സുരക്ഷാ അപ്ഡേറ്റുകൾ നൽകാറാണ് പതിവ്. എന്നാൽ, പഴയ വിൻഡോസ് പതിപ്പുകൾ ഉപയോഗിക്കുന്നവർക്ക് അത്തരം അപ്ഡേറ്റുകൾ ഇനി ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.