ഓൺലൈൻ ചൂതാട്ടത്തിനെതിരെ നിയമം പരിഗണനയിൽ -കേന്ദ്രം
text_fieldsന്യൂഡൽഹി: ഓൺലൈൻ ചൂതാട്ടം, വാതുവെപ്പ്, ഗെയിമിങ് എന്നിവ നിയന്ത്രിക്കാൻ സംസ്ഥാനങ്ങളുമായി ആലോചിച്ച് കേന്ദ്ര നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കമ്യൂണിക്കേഷൻസ്-ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ കെ. മുരളീധരനെ അറിയിച്ചു. ഡിജിറ്റൽ ലോകത്ത് സംസ്ഥാനങ്ങളുടെ അതിരുകൾ അർഥശൂന്യമായി. എന്നാൽ ഭരണഘടനയുടെ ഏഴാം പട്ടികയിൽപെട്ട സംസ്ഥാന വിഷയമാണിതെന്നിരിക്കേ, സംസ്ഥാനങ്ങളുമായി സമവായം ഉണ്ടാക്കേണ്ടതുണ്ട്. രാഷ്ട്രീയ പാർട്ടികളും സമവായത്തിൽ എത്തണം. -മന്ത്രി പറഞ്ഞു.
19 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾ സ്വന്തം നിലക്ക് നിയമം ഉണ്ടാക്കിയിട്ടുണ്ട്. സമവായത്തിന്റെ അടിസ്ഥാനത്തിൽ എല്ലായിടത്തും ഓൺലൈൻ പ്രവണത നിയന്ത്രിക്കപ്പെടണം. സമൂഹം ഓൺലൈൻ ഗെയിമിനും ചൂതാട്ടത്തിനുമെല്ലാം അടിപ്പെടുന്ന സ്ഥിതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.