വർഷത്തിൽ നാല് തവണ ഒാഫീസിൽ വന്നാൽ മതി; 'വർക് ഫ്രം എനിവേർ' നടപ്പിലാക്കി ആസ്ട്രേലിയൻ ടെക് കമ്പനി
text_fields80 ബില്യൺ ഡോളർ മൂല്യമുള്ള ആസ്ട്രേലിയയിലെ ഭീമൻ ടെക് കമ്പനിയാണ് അറ്റ്ലാസ്സിയൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ജീവനക്കാർക്ക് എവിടെയിരുന്നും ജോലി ചെയ്യാനുള്ള അനുവാദം നൽകിയിരിക്കുകയാണ് കമ്പനി. വർഷത്തിൽ വെറും നാല് തവണമാത്രം ഒാരോ മേഖലയിലെയും കമ്പനിയുടെ ഒാഫീസുകളിൽ പോയി ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയാൽ മതിയാകും.
കമ്പനിയുടെ പുതിയ 'ടീം എനിവേർ' പോളിസി പ്രകാരം 5700 ഒാളം വരുന്ന ജീവനക്കാർക്ക് ലോകത്തിലെ എവിടെ വെച്ചും പണിയെടുക്കാൻ സാധിക്കും. കമ്പനിക്ക് അവിടെ ഒരു അടിത്തറയുള്ളിടത്തോളം കാലം അവർക്ക് അവിടെ ജോലിചെയ്യാൻ നിയമപരമായ അവകാശമുണ്ട്. അതേസമയം, വർക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ടെങ്കിലും 50 ശതമാനത്തോളം ആളുകൾ ഒാഫീസിൽ വന്നുതന്നെ ജോലി ചെയ്യുമെന്നാണ് തൊഴിലാളികളിൽ നടത്തിയ സർവേയിൽ വ്യക്തമായതെന്ന് കമ്പനി പറഞ്ഞു.
സ്ഥിരമായ വർക് ഫ്രം ഹോം ഓർഗനൈസേഷണൽ ഘടനയിലേക്ക് നാം മാറുന്നത് ആഗോള വർക് ഫോഴ്സുള്ള ഒരു ആസ്ട്രേലിയൻ കമ്പനി എന്ന സ്റ്റാറ്റസുമായി യോജിച്ചു പോകുന്നതായി അറ്റ്ലാസ്സിയൻ സഹ സ്ഥാപകൻ സ്കോട്ട് ഫാർക്യുഹാർ പ്രതികരിച്ചു. "ചരിത്രപരമായി ഞങ്ങൾ അറ്റ്ലാസിയനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഞങ്ങൾ അടിസ്ഥാനപരമായി ഒരു ആഗോള കമ്പനി തന്നെയാണ്, സിലിക്കൺ വാലിയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും കഴിവുള്ളവരുണ്ടെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു," ഫാർക്യുഹാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.