ഐഫോൺ 13 വാങ്ങാൻ ഒരു ശരാശരി ഇന്ത്യക്കാരൻ എത്ര മണിക്കൂർ ജോലി ചെയ്യണം..? ഗവേഷകർ കണ്ടെത്തിയത് ഇതാണ്...!
text_fieldsആപ്പിൾ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഫ്ലാഗ്ഷിപ്പ് ഫോൺ ഐഫോൺ 13 -െൻറ 128 ജിബി മോഡൽ വാങ്ങാൻ ഒരു ശരാശരി ഇന്ത്യക്കാരന് 724.2 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. 79,900 രൂപയാണ് 13െൻറ വില. അതേസമയം, ഐഫോൺ 13 മിനി വാങ്ങാൻ 633 മണിക്കൂറുകളും 13 പ്രോ വാങ്ങാൻ 1086 മണിക്കൂറുകളും 13 പ്രോ മാക്സ് വാങ്ങാൻ 1175 മണിക്കൂറുകളും ഇന്ത്യക്കാരൻ കഠിനാധ്വാനം ചെയ്യണം.
ബ്രിട്ടീഷ് സ്ഥാപനമായ മണിസൂപ്പർമാർക്കറ്റ് നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയ ഡാറ്റയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇൗ കണക്കുകൂട്ടലുകൾക്കായി കമ്പനി തൊഴിലാളികളുടെ ശരാശരി പ്രതിമാസ ശമ്പളമാണ് ഉപയോഗിച്ചത്.
ഒരു ഐഫോൺ 13 വാങ്ങാൻ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നത് ഫിലിപ്പീൻസുകാർക്കാണ് (775.3 മണിക്കൂറുകൾ) അതായത് 97 ദിവസങ്ങൾ. ഫിലിപ്പീൻസിൽ അമേരിക്കയിലുള്ളതിനേക്കാൾ 149 ഡോളർ അധികം നൽകിയാൽ മാത്രമേ ഐഫോൺ 13 വാങ്ങാൻ കഴിയൂ.
എന്നാൽ സ്വിറ്റ്സർലാൻഡുകാർക്ക് വെറും 34.3 മണിക്കൂർ നേരം ജോലി ചെയ്താൽ പുതിയ ഐഫോൺ 13 സ്വന്തമാക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച്ച പോലും ജോലി ചെയ്യേണ്ടിവരില്ലെന്ന് ചുരുക്കം.
ബ്രസീലുകാർക്കാണ് ഐഫോൺ 13ന് ഏറ്റവും വലിയ വില നൽകേണ്ടിവരുന്നതെന്നും മണിസൂപ്പർമാർക്കറ്റ് പറയുന്നു. 1,449 ഡോളറാണ് അവിടെ ഫോണിെൻറ വില. 1.8 ലക്ഷം രൂപ. അമേരിക്കയിൽ ഉള്ളതിനേക്കാൾ 572 ഡോളർ അധികം വരുമത്. ശരാശരി ശമ്പളം ലഭിക്കുന്ന ആളുകൾക്ക് പുതിയ ഐഫോൺ വാങ്ങാൻ പോന്നത്ര പണം സമ്പാദിക്കാൻ 690.5 മണിക്കൂർ ജോലി ചെയ്യേണ്ടി വരും - അതായത് ഏകദേശം 86 ദിവസം, അല്ലെങ്കിൽ 2.8 മാസം.
എന്നാൽ, ഏറ്റവും കുറഞ്ഞ വിലയിൽ ഫോൺ ലഭിക്കുന്ന രാജ്യം ഹോങ്കോങ് ആണ്. 128 ജിബിക്ക് അവിടെ 874 ഡോളറാണ് വില. യുഎസിലെ ചില ആളുകൾക്ക് കുറഞ്ഞ പ്രാദേശിക നികുതികളുടെ ഫലമായി കുറഞ്ഞ വിലയ്ക്ക് ($ 829) 13-ാമനെ സ്വന്തമാക്കാൻ കഴിയുമെങ്കിലും, രാജ്യത്തുടനീളമുള്ള ശരാശരി വില 877 ഡോളറോളം വരും.
മണിസൂപ്പർമാർക്കറ്റ് പുറത്തുവിട്ട ഡാറ്റ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.