സോഫ്റ്റ്വെയർ പ്രതിസന്ധിക്ക് പിന്നിൽ
text_fieldsമൈക്രോസോഫ്റ്റ് വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം കമ്പ്യൂട്ടറുകൾക്ക് പ്രശ്നങ്ങൾക്കുണ്ടാകുന്നതും ആഗോള തലത്തിൽ തന്നെ ഐ.ടി മേഖലയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെ തടസ്സപ്പെടുത്തുന്നതും പുതുമയുള്ള കാര്യമല്ല. വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുമ്പോൾ പെട്ടെന്ന് നീലനിറത്തിലുള്ള ഒരു സ്ക്രീനിലെത്തി അനങ്ങാൻ കഴിയാത്ത (ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്) സാഹചര്യം സാധാരണ ഹാർഡ്വെയർ പ്രശ്നങ്ങൾ കൊണ്ടോ അല്ലെങ്കിൽ അതിൽ ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്വെയറുകളുടെ കുഴപ്പം കൊണ്ടോ വരാം.
കാര്യമായ സോഫ്റ്റ്വെയർ-ഹാർഡ് വെയർ പ്രശ്നങ്ങളില്ലെങ്കിൽ ഈ അവസ്ഥ സാധാരണ ഒരു റീ സ്റ്റാർട്ടിലൂടെ പരിഹരിക്കപ്പെട്ടേക്കാം. എന്നാൽ ഇത്തവണ ക്രൗഡ് സ്ട്രൈക്ക് എന്ന കമ്പനിയുടെ ഒരു സുരക്ഷ അപ്ലിക്കേഷനിലെ അപ്ഡേറ്റിൽ വന്ന പിശകാണ് ഇപ്രകാരം വ്യാപക പ്രതിസന്ധി സൃഷ്ടിച്ചതെന്ന് മനസ്സിലാക്കുന്നു.
വ്യോമയാന മേഖല ഉൾപ്പെടെയുള്ള കോർപറേറ്റ് ശൃംഖലകളിൻ എൻഡ് പോയിന്‍റ് പ്രൊട്ടക്ഷൻ സർവീസ് നൽകുന്നതിൽ കമ്പോളത്തിലെ 20 ശതമാനത്തിലധികം ഷെയറും ഈ ക്രൗഡ് സ്ട്രൈക്കിന്റെ കയ്യിലാണ്. ആന്‍റി വൈറസ് ആപ്ലിക്കേഷനുകൾ പലപ്പോഴും പ്രത്യേക കമ്പ്യൂട്ടറുകളുടെ സുരക്ഷിതത്തിന് മുൻഗണന നൽകുമ്പോൾ ‘എൻഡ് പോയിന്‍റ് പ്രൊട്ടക്ഷൻ’ ആപ്ലിക്ഷേനുകൾ ഒരു ശൃംഖലയുടെ മുഴുവൻ സുരക്ഷ ഉറപ്പാക്കാനാണ് ഉപയാഗിക്കുന്നത്. ഇങ്ങനെ ക്രൗഡ് സ്ട്രൈക്കിന്റെ ‘ഫാൽക്കൺ സെൻസർ’ എന്ന എൻഡ് പോയിന്‍റ് പ്രൊട്ടക്ഷൻ സൊലൂഷന്‍റെ സാധാരണ അപ്ഡേറ്റുകളിൽ ഏതോ ഒന്ന് പിഴച്ചതാണ് ഈ പുകിലുകൾക്ക് പിറകിലെന്ന് മനസ്സിലാകുന്നു. സാധാരണ ഉപയോക്താക്കളെ ഇത് സാധാരണ ബാധിക്കാൻ സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.