Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിലക്കിഴിവുകണ്ട് എടുത്ത് ചാടരുത്, തട്ടിപ്പാണേ
cancel
Homechevron_rightTECHchevron_rightTech Newschevron_rightവിലക്കിഴിവുകണ്ട്...

വിലക്കിഴിവുകണ്ട് എടുത്ത് ചാടരുത്, തട്ടിപ്പാണേ

text_fields
bookmark_border

തിരുവനന്തപുരം: വാട്സ്ആപ്, ഫേസ്ബുക്ക്, ഒ.എൽ.എക്സ് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സെക്കൻഡ്ഹാൻഡ് വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വാഹനങ്ങൾ എന്നിവ 'വമ്പിച്ച വിലക്കിഴിവ്' കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്നവരോട്. 'ജാഗ്രത, അല്ലേൽ നിങ്ങളും തട്ടിപ്പിന് ഇരയായേക്കും'.

സൈനികരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ചും ഔദ്യോഗിക വിവരങ്ങൾ ചോർത്തിയുമാണ് വൻ സാമ്പത്തിക തട്ടിപ്പ് അരങ്ങുതകർക്കുന്നത്. സൈനിക ഉദ്യോഗസ്ഥനാണെന്നും സ്ഥലം മാറ്റം ലഭിച്ചതിനാൽ ഫ്രിഡ്ജ്, എ.സി, കട്ടിൽ, ടി.വി, വാഹനങ്ങൾ തുടങ്ങിയവ ചെറിയ തുകക്ക് വിറ്റഴിക്കുകയാണെന്നുമാണ് ഇത്തരക്കാരുടെ പരസ്യ വാചകങ്ങൾ.

ആകർഷകമായ വിലക്കിഴിവുകണ്ട് മൊബൈൽ നമ്പറിൽ ബന്ധപ്പെടുന്നതോടെ വാട്സ്ആപ്പിലൂടെ ഇവർ ഉപകരണങ്ങളുടെ ഫോട്ടോ അയച്ചു നൽകും. കൊറിയർ വഴി സാധനങ്ങൾ എത്തിച്ചുനൽകുമെന്നും മുൻകൂറായി വിലയുടെ 30 മുതൽ 40 ശതമാനം വരെ േപമെന്‍റ് ആപ്പുകൾ വഴിയോ ഓൺലൈനായോ നൽകാനും ആവശ്യപ്പെടും. സാധനങ്ങളുടെ ബില്ല്, വാരൻറി കാർഡുകൾ ആവശ്യപ്പെട്ടാൽ അവ സാധനങ്ങൾക്കൊപ്പം പാക്ക് ചെയ്ത് െവച്ചിരിക്കുകയാണെന്ന മറുപടിയാകും നൽകുക. ഇടപാടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നതിന് സൈനിക ഉദ്യോഗസ്ഥരുടെ വ്യാജ ഐഡി കാർഡും ആധാർകാർഡും തട്ടിപ്പുകാർ അയച്ചുനൽകും.

വിഡിയോ കോൾ ഇവർ സ്വീകരിക്കില്ല. സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ വിഡിയോ കോൾ സ്വീകരിക്കാനാകില്ലെന്നാണ് മറുപടി. പണം അക്കൗണ്ടിലെത്തുന്നതോടെ പണം പിൻവലിച്ച് പ്രതികൾ രക്ഷപ്പെടുകയാണ് പതിവ്. കഴിഞ്ഞദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ദമ്പതികൾക്ക് നഷ്ടമായത് 66,000 രൂപയാണ്. എല്ലാ ജില്ലകളിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഒരു തട്ടിപ്പിന് ശേഷം മറ്റൊരു പേരിലും മൊബൈൽ നമ്പറിലുമാകും ഇവർ സൈറ്റുകളിൽ പ്രത്യക്ഷപ്പെടുക എന്നതിനാൽ പരാതികളിൽ പൊലീസും ഇരുട്ടിൽ തപ്പുകയാണ്.

മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇത്തരം സൈബർ കുറ്റവാളികളുടെ ഇടങ്ങൾ. ഈ സംസ്ഥാനങ്ങളിലെ അതിദരിദ്രരായവരുടെ ആധാർ കാർഡുകൾ 100 മുതൽ 500 രൂപവരെ നൽകി തട്ടിപ്പുകാർ ആളുകളിൽ നിന്ന് വാടകക്ക് വാങ്ങും. ഇതുപയോഗിച്ചാണ് മൊബൈൽ സ്വിമ്മും സ്വകാര്യ ബാങ്ക് അക്കൗണ്ടും തുറക്കുന്നത്. ആധാറുമായി വരുന്ന ആർക്കും അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യം ഉത്തരേന്ത്യയിൽ സ്വകാര്യ ബാങ്കുകാർ ഒരുക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. പരാതിയിൽ അന്വേഷിച്ചുപോയാലും യഥാർഥ പ്രതികളെ പിടികൂടാനുമാകില്ല.

കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ട് രാജസ്ഥാനിലും ഇവർ ഉപയോഗിച്ച സിം പശ്ചിമബംഗാൾ സ്വദേശിയുടേതുമായിരുന്നു.

ത​ട്ടി​പ്പ് ചെ​റു​താ​ണോ, അ​ന്വേ​ഷ​ണം ഇ​വി​ടെ മ​തി

തി​രു​വ​ന​ന്ത​പു​രം: കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ വ​ട​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​ന് ല​ക്ഷ​ങ്ങ​ളാ​ണ് സ​ർ​ക്കാ​റി​ന് ചെ​ല​വ്. അ​തു​കൊ​ണ്ട് ചെ​റി​യ ത​ട്ടി​പ്പു​ക​ളി​ൽ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കാ​റി​ല്ല. വ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളി​ൽ മാ​ത്രം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം മ​തി​യെ​ന്നാ​ണ് 'മു​ക​ളി​ൽ' നി​ന്നു​ള്ള നി​ർ​ദേ​ശം. അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ൽ മാ​ത്രം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തും ഇ​ത​ര​സം​സ്ഥാ​ന സൈ​ബ​ർ കു​റ്റ​വാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​ന് താ​ഴെ​യു​ള്ള ത​ട്ടി​പ്പു​ക​ളാ​ണ് ഏ​റെ​യും. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യ​ട​ക്കം നേ​ര​േ​ത്ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​ത് പൊ​തു​ജ​ന​മാ​ണെ​ന്നും സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ​മാ​ർ പ​റ​യു​ന്നു.

എ​ല്ലാം ത​ഥൈ​വ...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ഇ​ക്ക​ണോ​മി​ക് ഒ​ഫ​ന്‍സ​സ് വി​ങ് എ​ന്ന പേ​രി​ൽ പു​തി​യ സം​വി​ധാ​നം സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ചെ​ങ്കി​ലും ജ​ന​ത്തി​ന് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചു​തു​ട​ങ്ങി​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​വും സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ​ത്തി​ല്‍ മു​ന്‍പ​രി​ച​യ​വു​മു​ള്ള ഒ​രു സം​ഘം ​െപാ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചെ​ങ്കി​ലും ഇ​പ്പോ​ഴും മ​തി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​വി​ഭാ​ഗ​ത്തി​ൽ ചു​മ​ത​ല​യേ​റ്റി​ട്ടി​ല്ല. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച പു​തി​യ പ​രാ​തി​ക​ൾ അ​ത​ത് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സൈ​ബ​ർ സെ​ല്ലി​ലും ഹൈ​ടെ​ക് സെ​ല്ലി​ലു​മാ​യി ത​ട്ടി​ക്ക​ളി​ക്കു​ക​യാ​ണ്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​യാ​ൽ അ​വ എ​ങ്ങ​നെ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ന്‍സ​സ് വി​ങ്ങി​ന് കൈ​മാ​റ​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച് യാ​തൊ​രു നി​ർ​ദേ​ശ​വും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ന​ൽ​കാ​ത്ത​തും എ​സ്.​എ​ച്ച്.​ഒ​മാ​രെ വ​ല​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber FraudOLXOLX ScamFacebookWhatsApp
News Summary - Beware of New WhatsApp Facebook OLX Scam
Next Story