+92 എന്ന് തുടങ്ങുന്ന നമ്പറിൽ നിന്നും കോളുകൾ വരുന്നുണ്ടോ? ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: +92 എന്ന് തുടങ്ങുന്ന നമ്പറിൽ നിന്നുമുള്ള കോളുകളിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷവിദഗ്ധർ. പാകിസ്താന്റെ ഫോൺ കോഡായ +92ൽ നിന്നുള്ള ഫോൺകോളുകളിലൂടെ വലിയ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ നമ്പറിൽ നിന്നുള്ള കോൾ സ്വീകരിച്ച പലർക്കും പണം നഷ്ടമായതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം ഈ നമ്പറിൽ നിന്നും രണ്ട് പേർക്ക് കോൾ വന്നിരുന്നു. ഒരാൾക്ക് കോൾ അറ്റൻഡ് ചെയ്തപ്പോൾ നഷ്ടമായത് 45 രൂപയാണ്. മറ്റൊരാളെ സ്വർണ നെക്ലസ് തരാമെന്ന് പറഞ്ഞാണ് സ്ത്രീ കബളിപ്പിച്ചത്. എന്നാൽ, വലിയ നഷ്ടം ഇരുവർക്കും ഇല്ലാത്തതിനാൽ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ-സേഫ്റ്റി, സൈബർ-സെക്യൂരിറ്റി വിഭാഗങ്ങളും +92 എന്ന നമ്പറിൽ നിന്നുള്ള ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഈ നമ്പറിൽ നിന്നുള്ള കോളുകൾ ചോർത്താമെന്നാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.