Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഓൺലൈനിൽ പണം പോകാതെ...

ഓൺലൈനിൽ പണം പോകാതെ സൂക്ഷിക്കാം; ഈ അഞ്ച് നിർദേശങ്ങൾ അനുസരിച്ചാൽ ദു:ഖിക്കേണ്ടി വരില്ല

text_fields
bookmark_border
ഓൺലൈനിൽ പണം പോകാതെ സൂക്ഷിക്കാം; ഈ അഞ്ച് നിർദേശങ്ങൾ അനുസരിച്ചാൽ ദു:ഖിക്കേണ്ടി വരില്ല
cancel

വിവിധ ഓൺലൈൻ തട്ടിപ്പുകളിൽപെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഷോപ്പിങ്ങിനും കടകളിലും മറ്റുമെല്ലാം യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ പേയ്മെന്‍റ് സാധാരണയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഇതുവഴി ആളുകൾ തട്ടിപ്പിനിരയാകുന്ന സാഹചര്യവും കൂടുകയാണ്.

പണം നൽകാൻ എന്ന വ്യാജേന പേയ്‌മെന്റ് ലിങ്കുകൾ അയച്ച് അവയിൽ പിൻ നമ്പർ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് തട്ടിപ്പുകാരുടെ പുതിയ രീതി. പണം സ്വീകരിക്കാനാണെന്ന് കരുതി പിൻ നമ്പർ നൽകുമ്പോഴേക്കും നമ്മുടെ അക്കൗണ്ടിലെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ സ്വീകരിക്കാൻ അഞ്ച് മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ് പൊലീസ്. ഈ നിർദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ തട്ടിപ്പിൽ വീഴാതെ രക്ഷപ്പെടാനാകും.

  • നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക. പണം സ്വീകരിക്കാൻ UPI PIN നൽകേണ്ട ആവശ്യമില്ല.
  • യു.പി.ഐ ഐ.ഡി പരിശോധിച്ച് പണം സ്വീകരിക്കുന്ന ആളിന്റെ പേരുവിവരങ്ങൾ ഉറപ്പുവരുത്തുക. അതിന് ശേഷം മാത്രമേ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം അയക്കാവൂ.
  • ആപ്പിന്റെ യു.പി.ഐ പിൻ പേജിൽ മാത്രമേ യു.പി.ഐ പിൻ ടൈപ് ചെയ്യാവൂ എന്നുള്ള കാര്യവും ഓർക്കുക. മറ്റൊരിടത്തും യു.പി.ഐ പിൻ ഷെയർ ചെയ്യരുത്.
  • പണം ഒടുക്കുന്നതിന് മാത്രം ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ടതുള്ളൂ. പണം സ്വീകരിക്കുന്നതിന് ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യമില്ല.
  • ഒരു കാരണവശാലും അജ്ഞാതരുടെ ആവശ്യപ്രകാരം സ്ക്രീൻ ഷെയറിങ് ആപ്പുകളോ എസ്.എം.എസ് ഫോർവെഡിങ് ആപ്പുകളോ മനസ്സിലാക്കാതെ ഡൗൺലോഡ് ചെയ്യരുത്.





വ്യാജ ഇ-മെയിൽ, ഓൺലൈൻ ലോട്ടറി, ഹണിട്രാപ്​, സിം ആക്​റ്റിവേഷൻ... തട്ടിപ്പ്​ പലവിധം; ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ​ കോ​വി​ഡു​കാ​ല കൊ​യ്ത്തിൽ

കോ​വി​ഡ്​ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ​ക്കാ​ണ്​​ ചാ​ക​ര​യാ​യ​ത്​. ഇ​ട​പാ​ടു​ക​ളേ​റെ​യും ഓ​ൺ​ലൈ​നാ​യ​തോ​ടെ അ​റി​ഞ്ഞും അ​റി​യാ​തെ​യും വ​ൻ തു​ക​യാ​ണ്​​ പ​ല​ർ​ക്കും ന​ഷ്​​ടം. പാ​സ്​​വേ​ഡു​ക​ൾ കൈ​മാ​റു​ന്ന​തും അ​ജ്ഞാ​ത അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​തും അ​റി​യാ​ത്ത​വ​രു​മാ​യി ചാ​റ്റ്​ ചെ​യ്യു​ന്ന​തു​മെ​ല്ലാ​മാ​ണ്​ മി​ക്ക​വ​രെ​യും കെ​ണി​യി​ലാ​ക്കു​ന്ന​ത്. വ്യാ​ജ ഇ-​മെ​യി​ൽ സൃ​ഷ്ടി​ച്ചും ഒ.​എ​ൽ.​എ​ക്സ്​ സൈ​റ്റി​ലെ പ​ര​സ്യ​ത്തി​ന്‍റെ പേ​രി​ലും ഹ​ണി​ട്രാ​പ്പി​ലൂ​ടെ​യും ഓ​ൺ​​ലൈ​ൻ ലോ​ട്ട​റി, സിം ​ആ​ക്ടി​വേ​ഷ​ൻ എ​ന്നി​വ​യു​ടെ​ ​പേ​രി​ലു​മെ​ല്ലാം വ​ൻ ത​ട്ടി​പ്പാ​ണ്​ ന​ട​ക്കു​ന്ന​ത്. ​

കോഴിക്കോട് മീ​ഞ്ച​ന്ത സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​ന്‍റെ അ​നു​ഭ​വം നോ​ക്കാം: ഫേ​സ്​​ബു​ക്കി​ൽ വി​ഡി​യോ​സ്​ കാ​ണ​വെ 'അ​ജ്ഞാ​ത സു​ന്ദ​രി' മെ​സ​ഞ്ച​ർ ന​ഗ്​​ന​യാ​യി ഇ​തേ​പോ​ലെ കാ​ണി​ക്കാ​നാ​വ​ശ്യ​​പ്പെ​ട്ടു. 'ശൃം​ഗാ​ര കോ​ൾ' അ​വ​സാ​നി​ച്ച​പാ​ടെ വ​ന്നു യു​വാ​വി​​ന്‍റെ ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ മെ​സ​ഞ്ച​റി​ൽ. ഉ​ട​ൻ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ ന​ൽ​കു​ക​യും പ​ണം അ​യ​ക്കാ​നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു. വി​സ​മ്മ​തി​ച്ച​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ ​ഇ​ൻ​റ​ർ​നെ​റ്റി​ലും ഫേ​സ്​​ബു​ക്കി​ലും പ്ര​ച​രി​പ്പി​ക്കു​മെ​ന്നാ​യി ഭീ​ഷ​ണി.

ഇ​തോ​​ടെ, ബം​ഗ​ളൂ​രു​വി​ലെ സു​ഹൃ​ത്ത്​ വ​ഴി 5000 രൂ​പ അ​യ​ച്ചു. ഉ​ത്ത​രേ​ന്ത്യ​യി​ലു​ള്ള​വ​രാ​ണ്​ ത​ട്ടി​പ്പി​നു​ പി​ന്നി​ലെ​ന്നും ഹൈ​ദ​രാ​ബാ​ദി​ലെ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്​ പ​ണം അ​യ​ച്ച​തെ​ന്നു​മാ​ണ്​ ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വ്​ പ​റ​യു​ന്ന​ത്. വി​ഡി​യോ കാ​ളി​നി​ടെ പ്ര​ത്യേ​ക ആ​പ്പു​വ​ഴി ന​ഗ്​​ന​ദൃ​ശ്യ​ങ്ങ​ൾ റെ​ക്കോ​ഡ്​ ചെ​യ്ത്​ ബ്ലാ​ക്​​മെ​യി​ലി​ങ്​ ചെ​യ്യു​ക​യാ​ണ്​ ഇ​വ​രു​ടെ രീ​തി. നി​ര​വ​ധി പേ​ർ​ ഇ​ത്ത​ര​ക്കാ​രു​ടെ കെ​ണി​യി​ൽ വീ​ഴു​ന്നു​ണ്ടെ​ങ്കി​ലും മി​ക്ക​വ​രും മാ​ന​ഹാ​നി ഭ​യ​ന്ന്​ പ​രാ​തി​പ്പെ​ടാ​ത്ത​തും ഇ​വ​ർ​ക്ക്​ തു​ണ​യാ​വു​ക​യാ​ണ്.

സിം ​കാ​ർ​ഡ്​ ആ​ക്​​ടി​വേ​ഷ​ന്‍റെ പേ​രി​ൽ ബി.​എ​സ്.​എ​ൻ.​എ​ല്ലി​നെ മ​റ​യാ​ക്കി​യും ത​ട്ടി​പ്പ്​​ നി​ര​വ​ധി​യാ​ണ്​. കൊ​യി​ലാ​ണ്ടി​യി​ലെ അ​ധ്യാ​പ​ക​ൻ സിം ​വാ​ങ്ങി​യ​തോ​ടെ മേ​ൽ​വി​ലാ​സം ഉ​റ​പ്പാ​ക്കാ​ൻ ഫോ​ണി​ൽ വി​ളി വ​ന്നു. പി​ന്നീ​ട്​ സിം ​ആ​ക്​​ടി​വേ​റ്റാ​കാ​ൻ ഈ ​ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന്​ മെ​സേ​ജ്​ വ​ന്നു. ന​മ്പ​റി​ൽ വി​ളി​ച്ച​തോ​ടെ സാ​​ങ്കേ​തി​ക പ്ര​ശ്​​ന​മു​ണ്ടെ​ന്നും കി​ട്​​സ്​ സ​​പ്പോ​ർ​ട്ട്​ ആ​പ്​ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ്​ ​​ചെ​യ്ത്​ സ്​​ക്രീ​ൻ ഷെ​യ​ർ ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. പ​ത്തു​രൂ​പ ഒ​രു അ​ക്കൗ​ണ്ടി​ലേ​ക്ക്​ അ​യ​ക്കു​ക​കൂ​ടി ചെ​യ്​​ത​​തോ​ടെ​ അ​ക്കൗ​ണ്ടി​ൽ​നി​ന്നും പ​ണം കു​റ​യാ​ൻ തു​ട​ങ്ങി. അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന 33,248 രൂ​പ​യി​ൽ 33,000 രൂ​പ​യാ​ണ്​ ന​ഷ്​​ട​മാ​യ​ത്. ഈ ​ത​ട്ടി​പ്പ്​ വ്യാ​പ​ക​മാ​യ​തോ​​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന്​ ബി.​എ​സ്.​എ​ൻ.​എ​ൽ ത​ന്നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഫോ​ൺ ന​മ്പ​ർ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക്​ ചെ​യ്യാ​ൻ പ​ത്തു​രൂ​പ ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട്​ തൊ​ണ്ട​യാ​ട്​ ബൈ​പ്പാ​സി​ലെ വ​നി​ത ഡോ​ക്​​ട​റി​ൽ​നി​ന്ന്​ ആ​റ​ര​ല​ക്ഷം ക​വ​ർ​ന്ന​ത്​ അ​ടു​ത്തി​ടെ സൈ​ബ​ർ പൊ​ലീ​സ്​ തി​രി​ച്ചു​പി​ടി​ച്ച​താ​ണ്​ ആ​ശാ​വ​ഹ​മാ​യ​ത്. എ​ന്നാ​ൽ, ബാ​ങ്കു​ക​ളു​ടെ കെ.​​വൈ.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ട്ടി​പ്പ്​ ഇ​പ്പോ​ൾ കൂ​ടി​യി​ട്ടു​ണ്ട്​. വ്യാ​ജ വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി 'പ​ണം ക​ടം'​വാ​ങ്ങു​ന്ന​തി​നും​ നി​ര​വ​ധി പേ​രാ​ണ്​ ഇ​ര​ക​ളാ​യ​ത്.

ഫാ​റൂ​ഖ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. ന​സീ​റി​​ന്‍റെ​യും ഐ.​ഐ.​എം ഡ​യ​റ​ക്​​ട​ർ ഡോ. ​ദേ​ബാ​ശി​ഷ്​ ചാ​റ്റ​ർ​ജി​യു​ടെ​യും ഫോ​​ട്ടോ ഡി.​പി​യാ​ക്കി​വ​രെ വ്യാ​ജ വാ​ട്​​സ്​​ആ​പ്​ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മാ​ണ്​ ത​ട്ടി​പ്പി​നു​ പി​ന്നി​ൽ. +91 7428453809 എ​ന്ന ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഇ​രു​വ​രു​ടെ​യും പേ​രി​ൽ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ​പൊ​ലീ​സു​കാ​രു​ടെ പേ​രി​ലും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​ൺ​ലൈ​ൻ വ്യാ​പാ​ര പോ​ർ​ട്ട​ലാ​യ ആ​മ​സോ​ണി​ൽ​നി​ന്ന്​ 5,000 രൂ​പ​യു​ടെ അ​ഞ്ച്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ 25,000 രൂ​പ​ക്ക്​ വാ​ങ്ങി prodpect.organization2000@mail.ru എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക്​ അ​യ​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടും ത​ട്ടി​പ്പ്​ ന​ട​ത്തു​ന്നു​ണ്ട്.

എ​റ​ണാ​കു​ള​ത്തെ​ ജ്വ​ല്ല​റി​യു​ടെ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ൽ സ​മ്മാ​നം ല​ഭി​ച്ചെ​ന്ന്​ പ​റ​ഞ്ഞു​ള്ള ത​ട്ടി​പ്പി​നും നി​ര​വ​ധി പേ​ർ ഇ​ര​ക​ളാ​യി. സ​മ്മാ​നം കി​ട്ടി​യ സ്വ​ർ​ണ ക​മ്മ​ൽ പോ​സ്​​റ്റ്​ ഓ​ഫി​സി​ലെ​ത്തു​​മ്പോ​ൾ 1000 രൂ​പ അ​ട​ച്ച്​ വാ​ങ്ങ​ണ​മെ​ന്നാ​​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വി​വ​ര​ങ്ങ​ളും ത​ന്ത്ര​ത്തി​ൽ ചോ​ദി​ച്ചാ​ണ്​ ത​ട്ടി​പ്പ്​​.

മ​ല​യാ​ളി സ്​​ത്രീ​യാ​ണ്​ വി​ളി​ച്ച​​തെ​ന്ന്​ ഇ​ത്ത​രം കാ​ൾ വ​ന്ന പ​ന്നി​യ​ങ്ക​ര സ്വ​ദേ​ശി ​പ​റ​യു​ന്നു. വീ​ട്​ വാ​ട​ക​ക്ക്​ ന​ൽ​കാ​​നു​ണ്ടെ​ന്ന്​ ഒ.​എ​ൽ.​എ​ക്​​സി​ൽ പ​ര​സ്യം ന​ൽ​കി​യ​തോ​ടെ പ​ട്ടാ​ള​ക്കാ​ര​നെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ ആ​ൾ വി​ളി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തും അ​ടു​ത്ത കാ​ല​ത്താ​ണ്. ക​ന​കാ​ല​യ ബാ​ങ്കി​ന​ടു​ത്തു​ള്ള വീ​ട്​ ഇ​ഷ്​​ട​മാ​യെ​ന്ന്​ പ​റ​ഞ്ഞ്​ ഇ​യാ​ൾ ആ​ർ​മി ഓ​ഫി​സാ​ണ്​ വീ​ട്ടു​വാ​ട​ക അ​ക്കൗ​ണ്ടി​ലേ​ക്കി​ടു​ക എ​ന്നു​പ​റ​ഞ്ഞ്​ ഉ​ട​മ​യു​ടെ ബാ​ങ്ക്​ വി​വ​ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യും പ​രി​ശോ​ധ​ന​ക്ക്​ പ​ത്തു​രൂ​പ അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​ണ​മ​യ​ച്ച​തി​നു​പി​ന്നാ​ലെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ പ​തി​നാ​യി​രം രൂ​പ ന​ഷ്​​ട​മാ​യി. ഉ​ട​ൻ സൈ​ബ​ർ ​​സെ​ല്ലി​ല​റി​യി​ച്ച്​ അ​ക്കൗ​ണ്ട്​ ​മ​ര​വി​പ്പി​ച്ച​തി​നാ​ലാ​ണ്​ കൂ​ടു​ത​ൽ പ​ണം ന​ഷ്​​ട​മാ​കാ​തി​രു​ന്ന​ത്.

ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ളു​ടെ മ​റ​വി​ൽ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണം ചോ​ർ​ത്തു​ന്ന സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. മ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ ഗെ​യി​മി​നി​ടെ ക​ല്ലാ​യി സ്വ​ദേ​ശി​നി​യാ​യ മാ​താ​വി​​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ ന​ഷ്​​ട​മാ​യ​ത്. പാ​സ്​​വേ​ഡു​ക​ൾ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​തോ​​ടെ​യാ​ണ്​ അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്​​ട​മാ​യ​ത്.

ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലെ ഒ​രു യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ആ​ർ​ക്കും കൈ​മാ​റ​രു​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ഒ​രാ​ളു​ടെ ഫേ​സ്​​ബു​ക്കി​​ന്‍റെ​യോ ഓ​ൺ​ലൈ​ൻ ഗെ​യി​മി​​ന്‍റെ​യോ ഇ-​മെ​യി​ലി​ന്‍റെ​യോ പാ​സ്​​വേ​ഡ്​ ല​ഭി​ച്ചാ​ൽ ഗൂ​ഗ്​​ൾ ഡ്രൈ​വി​ലെ ഫ​യ​ലി​ൽ സൂ​ക്ഷി​ച്ച വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ക​ഴി​യും. മാ​ത്ര​മ​ല്ല ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണ​വും അ​പ​ഹ​രി​ക്കാ​നാ​വു​മ​ത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber fraudsonline fraud
News Summary - beware of online frauds
Next Story