ബി.ജി.എം.ഐ ഇനി ബജറ്റ് ഫോണുകളിലും കളിക്കാം; ഇന്ത്യയിൽ ലൈറ്റ് വേർഷനുമായി ക്രാഫ്റ്റൺ
text_fieldsപബ്ജി മൊബൈലിന് പകരമായി ഇന്ത്യയിൽ ക്രാഫ്റ്റൺ അവതരിപ്പിച്ച ഗെയിമാണ് ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ (ബി.ജി.എം.ഐ). രാജ്യത്ത് ഏറ്റവും വലിയ സ്വീകാര്യത നേടിക്കൊണ്ട് കുതിക്കുകയാണ് ബി.ജി.എം.ഐ ഇപ്പോൾ.
മിക്ക ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ഗെയിം പ്രവർത്തിക്കുന്നുണ്ടെങ്കിലും, പ്രകടനം, ഫ്രെയിം റേറ്റുകൾ, ഇൻ-ഗെയിം അനുഭവം എന്നിവ ഓരോ ഫോണുകളിലും അവയുടെ സവിശേഷതകളെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.
അതിനാൽ, വിലയും ഫീച്ചേഴ്സും കുറഞ്ഞ ലോ-എൻഡ് ഫോണുകൾ ഉപയോഗിക്കുന്ന ഗെയിമർമാർക്കായി ക്രാഫ്റ്റൺ ബി.ജി.എം.ഐയുടെ 'ലൈറ്റ്' വേർഷൻ ലോഞ്ച് ചെയ്യാൻ പോവുകയാണ്.
'ബി.ജി.എം.ഐ ലൈറ്റ്' -ന് ആവശ്യക്കാരുണ്ടോ എന്നറിയാനായി ക്രാഫ്റ്റൺ ഈയിടെ അവരുടെ ഡിസ്കോർഡ് അക്കൗണ്ടിൽ ഒരു പോൾ നടത്തിയിരുന്നു. 'ബി.ജി.എം.ഐ ലൈറ്റ് എന്തുകൊണ്ടാണ് നിങ്ങൾക്ക് ആവശ്യമായി വരുന്നത്...? എന്ന ചോദ്യവും അതിനുള്ള നാല് ഓപ്ഷനുകളും നൽകിക്കൊണ്ടായിരുന്നു പോൾ നടത്തിയത്.
- എനിക്ക് ലോ-എൻഡ് ഫോണുകളിൽ ബി.ജി.എം.ഐ കളിക്കാൻ സാധിക്കുന്നില്ല.
- ബി.ജി.എം.ഐ ലൈറ്റ് വേർഷന് എന്‍റെ ഡിവൈസിൽ മികച്ച ഫ്രെയിം റേറ്റും പ്രകടനവും ഉണ്ടായേക്കും
- ഞാൻ LITE പതിപ്പിലാണ് പണം ചെലവഴിച്ചിരിക്കുന്നത്, എന്‍റെ ഡാറ്റ/ഇൻവെന്‍ററി അതിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്നു.
- LITE പതിപ്പിലെ മാപ്പുകളും സ്‌കിന്നുകളും ഞാൻ ഇഷ്ടപ്പെടുന്നു. - എന്നിങ്ങനെയാണ് ക്രാഫ്റ്റൺ നൽകിയിരിക്കുന്ന ഓപ്ഷനുകൾ.
മതിയായ എണ്ണം കളിക്കാർക്ക് BGMI ലൈറ്റ് വേർഷൻ വേണോ / വേണ്ടയോ എന്നും അത് എന്തുകൊണ്ടാണെന്നും അറിയാൻ Krafton ആഗ്രഹിക്കുന്നുണ്ട്. അതിനാൽ, വോട്ടെടുപ്പിന് കളിക്കാരിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുകയാണെങ്കിൽ, ലോവർ എൻഡ് ഉപകരണങ്ങൾക്കായി ക്രാഫ്റ്റൺ ഉടൻ തന്നെ BGMI ലൈറ്റ് പുറത്തിറക്കിയേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.