പ്രതിമാസം 1.6 ജിബി മാത്രം ഉപയോഗിക്കുക; അല്ലെങ്കിൽ, ഒരുപാട് പണം മുടക്കാൻ തയ്യാറാവുക -എയർടെൽ തലവൻ
text_fieldsലോകത്ത് ഏറ്റവും കുറഞ്ഞ തുകക്ക് ഇൻറർനെറ്റ് ലഭിക്കുന്ന രാജ്യമെന്ന് ഇന്ത്യയെ കുറിച്ച് ഒാർത്ത് അഭിമാനിക്കുന്നവർക്ക് ദുസ്സൂചന നൽകിക്കൊണ്ട് ഭാരതി എയർടെൽ തലവെൻറ പുതിയ പ്രസ്താവന. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ സുനിൽ ഭാരതി മിത്തൽ ഉപയോക്താക്കളോടായി പറഞ്ഞത് -' ഇൻറർനെറ്റിന് ഒരുപാട് പണം മുടക്കാൻ തയാറായിക്കോളൂ' എന്നാണ്.
പി.ടി.െഎ ആണ് ഇതുമായി ബന്ധപ്പെട്ടുള്ള വാർത്ത പുറത്തുവിട്ടത്. 160 രൂപക്ക് 16 ജിബി പ്ലാൻ നൽകുന്നത് പോലും ഒരു ദുരന്തമാണെന്നാണ് സുനിൽ മിത്തലിെൻറ പക്ഷം. 1.6 ജിബിക്ക് ഉപയോക്താക്കൾ മാസം 160 രൂപ നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അംബാനിയുടെ ജിയോ രാജ്യത്ത് ലോഞ്ച് ചെയ്യുന്നതിന് മുമ്പുള്ള ഡാറ്റാ പ്ലാനുകളായിരിക്കും ഇത് കേട്ടാൽ ഒാർമ വരിക.
എയർടെൽ തലവെൻറ അഭിപ്രായം വെച്ചുനോക്കിയാൽ ഒാരോരുത്തരും ഒരു ജിബിക്ക് 100 രൂപ നൽകേണ്ടി വരും. ''ഒന്നുകിൽ നിങ്ങൾ മാസം 1.6 ജിബി മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ, ഒരുപാട് പണം മുടക്കാൻ തയ്യാറാവേണ്ടിവരും. അമേരിക്കയിലും യൂറോപ്പിലുമുള്ളത് പോലെ 50-60 ഡോളർ (4000 ഇന്ത്യൻ രൂപ) നമ്മൾ ആവശ്യപ്പെടുന്നില്ല. എന്നാൽ, 16 ജിബിക്ക് രണ്ട് ഡോളർ എന്നത് ഒരിക്കലും സാധ്യമല്ല''. മിത്തൽ പറഞ്ഞതായി പി.ടി.െഎ റിപ്പോർട്ട് ചെയ്യുന്നു.
'ഒരു ഉപയോക്താവിൽ നിന്നും ശരാശരി 300 രൂപയെങ്കിലും വരുമാനം എയർടെല്ലിന് വേണം. കഴിഞ്ഞ ജൂൺ മാസം വരെ എയർടെല്ലിെൻറ ആവറേജ് റെവന്യൂ പെർ യൂസർ (എ.ആർ.പി.യു) 157 രൂപയാണ്. ആറ് മാസം കൊണ്ട് അത് 200 രൂപയാകും. 250 രൂപയെങ്കിലും ലഭിക്കണമെന്നും മിത്തൽ പറഞ്ഞു. റിലയൻസ് ജിയോയുടെ എ.ആർ.പി.യു നിലവിൽ 140.30 രൂപയാണ്.
'കുറഞ്ഞ തുകയ്ക്ക് കുറഞ്ഞ ഡാറ്റ മാത്രമുള്ള പ്ലാനുകളും ലഭ്യമായിരിക്കും. എന്നാൽ, ഒരുപാട് ടി.വി ഷോകളും മറ്റ് വിനോദങ്ങളും ആസ്വദിക്കാനാണെങ്കിൽ നിങ്ങൾ കൂടുതൽ പണം മുടക്കേണ്ടിയിരിക്കുന്നു. -മിത്തൽ കൂട്ടിച്ചേർത്തു. സമീപ കാലത്ത് തന്നെ ഡാറ്റാ പ്ലാനുകൾക്ക് വലിയൊരു ചാർജ് വർധനവിനുള്ള സൂചനയാണ് എയർടെൽ തലവൻ നൽകുന്നത്. എയർടെൽ ചാർജ് വർധിപ്പിച്ചാൽ വൊഡാഫോൺ െഎഡിയ, ജിയോ എന്നിവരും അതിന് നിർബന്ധിതരായേക്കും. അങ്ങനെയെങ്കിൽ, ഒരു ജിബിക്ക് 100 രൂപക്ക് മുകളിൽ നൽകേണ്ടിവരുന്ന പഴയ കാലത്തിലേക്ക് ഉപയോക്താക്കൾ മടങ്ങിപ്പോകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.