'ഫേസ്ബുക്ക് ജനാധിപത്യത്തിന് ഭീഷണി'; രൂക്ഷ വിമർശനവുമായി സമാധാന നൊബേൽ ജേത്രി മരിയ റെസ്സ
text_fieldsഅമേരിക്കൻ ടെക് ഭീമൻ ഫേസ്ബുക്കിനെതിരെ രൂക്ഷ വിമർശനങ്ങളുമായി സമാധാന നൊബേൽ ജേത്രി മരിയ റെസ്സ. ജനാധിപത്യത്തിന് ഭീഷണിയാണ് ഫേസ്ബുക്കെന്ന് അവർ പറഞ്ഞു. ''വിദ്വേഷത്തിന്റെയും തെറ്റായ വിവരങ്ങളുടെയും വ്യാജ വാർത്തകളുടെയും വ്യാപനത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ സോഷ്യൽ മീഡിയ ഭീമൻ പരാജയപ്പെടുന്നു, കൂടാതെ "വസ്തുതകൾക്കെതിരെ പക്ഷപാതപരമായ സമീപനമാണ് ഫേസ്ബുക്കിനെന്നും'' അവർ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
''ഫേസ്ബുക്കിെൻറ അൽഗോരിതങ്ങൾ വസ്തുതകൾക്ക് പകരം ദേഷ്യവും വെറുപ്പും നിറഞ്ഞ നുണകളുടെ പ്രചരണത്തിന് മുൻഗണന നൽകുന്നതായും'' മരിയ റെസ്സ ആരോപിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിെൻറ പേരിൽ ഫിലിപ്പീൻസ് സർക്കാർ നിരന്തരം വേട്ടയാടിയ മാധ്യമപ്രവർത്തകയാണ് സമാധാന നൊബേൽ പങ്കിട്ട മരിയ റെസ്സ. റാപ്ലർ എന്ന വെബ്സൈറ്റിെൻറ എക്സിക്യൂട്ടിവ് എഡിറ്ററാണ് ഇവർ.
അതേസമയം, പുതിയ വിമർശനങ്ങൾ ഫേസ്ബുക്കിനെതിരെ വരുന്ന സമീപകാല സമ്മർദ്ദത്തിന്റെ കൂമ്പാരം കൂട്ടുകയാണ്. മൂന്ന് ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ഫേസ്ബുക്കിനെതിരെ കഴിഞ്ഞ ദിവസം ഒരു മുൻ തൊഴിലാളിയും ഗുരുതര വെളിപ്പെടുത്തലുമായി എത്തിയിരുന്നു. വ്യാജ വിവരങ്ങളും വിദ്വേഷ ഉള്ളടക്കങ്ങളും തടയുന്നതിനേക്കാൾ പണമുണ്ടാക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധയെന്നായിരുന്നു മുൻ ജീവനക്കാരിയായ ഫ്രാൻസസ് ഹോഗൻ ആരോപിച്ചത്.
കൂടാതെ ഇന്ത്യൻ ഭരണകൂടവും ഫേസ്ബുക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഹോഗൻ നിരവധി വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. നിർണായകമായ തെരഞ്ഞെടുപ്പ് സമയത്ത് പണം നൽകുന്ന രാജ്യങ്ങളിലൊന്നായ ടയർ സീേറാ വിഭാഗത്തിലാണ് ഇന്ത്യയെ ഹോഗൻ ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എസും ബ്രസീലും മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.
ഇന്ത്യയിലെ കണ്ടന്‍റുകളിൽ മുസ്ലിം വിരുദ്ധ ഉള്ളടക്കം കണ്ടെത്തിയിട്ടുണ്ടെന്നും അത് ആർ.എസ്.എസ് അനുകൂല ഗ്രൂപ്പുകളാണ് പ്രചരിപ്പിക്കുന്നതെന്നും ഫേസ്ബുകിന് കൃത്യമായി അറിയാമെന്ന് ഹോഗൻ പറഞ്ഞിരുന്നു. മുസ്ലിംകളെ നായ്ക്കളോടും പന്നികളോടും ഉപമിക്കുന്ന മനുഷ്യത്വവിരുദ്ധമായ കണ്ടന്‍റുകളും ഖുറാനിനെ അധിക്ഷേപിക്കുന്നതും ഇതിലുൾപ്പെടും. പക്ഷേ ഇന്ത്യയിലെ ഇത്തരം കണ്ടന്‍റുകൾ തടയുന്നതിനുള്ള സാങ്കേതിക സംവിധാനം ഫേസ്ബുക്കിനില്ല. അതുകൊണ്ട് തന്നെ അവർ ഇക്കാര്യത്തിൽ പരാജയമാണെന്നും ഹോഗൻ ആരോപിച്ചു. ബി.ജെ.പി ഐ.ടി സെല്ലുകളുടെ വ്യാജ അക്കൗണ്ടുകളെക്കുറിച്ചും ഹോഗൻ പരാമർശം ഉന്നയിച്ചിരുന്നു.
ഫലസ്തീൻ പൗരൻമാർ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകൾ വ്യാപകമായി നീക്കം ചെയ്യുന്നതായി കഴിഞ്ഞ ദിവസം പരാതിയുയർന്നിരുന്നു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ചുള്ള ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതിൽ കൂടുതലും. ഫേസ്ബുക്കിെൻറ നിയമവിരുദ്ധ സെൻസർഷിപ്പിനെ കുറിച്ച് ഇക്കഴിഞ്ഞ മേയിലും ഫലസ്തീൻ പൗരൻമാർ പരാതിപ്പെട്ടിരുന്നു. ഇസ്രായേലിെൻറ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ നിഷ്പക്ഷത വേണമെന്ന് യു.എസ് ആസ്ഥാനമായുള്ള നിരീക്ഷണസമിതി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.